എന്നെ എല്ലാവരും തെറ്റിദ്ധരിച്ചു:മെസ്സി കാരണം മയാമിയിലെ സ്ഥാനം നഷ്ടമായ താരം!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ലയണൽ മെസ്സിയെ ഇന്റർ മയാമി സ്വന്തമാക്കിയത്. മെസ്സി ഇന്റർ മയാമിയിലേക്ക് വരുന്നു എന്ന ഊഹാപോഹങ്ങൾ പ്രചരിച്ചപ്പോൾ തന്നെ പലരും അതിനോട് പ്രതികരണം രേഖപ്പെടുത്തിയിരുന്നു. മയാമി ഗോൾകീപ്പറായിരുന്നു മാർസ്മാൻ അതിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. മെസ്സിയെ കൊണ്ടുവരുന്നതിനു മുന്നേ ഇവിടുത്തെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയാണ് വേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
എന്നാൽ ഈ പ്രസ്താവന അദ്ദേഹത്തിന് തിരിച്ചടിയായി. ലയണൽ മെസ്സി വന്നതിനു പിന്നാലെ ഇന്റർ മയാമി അദ്ദേഹത്തെ പറഞ്ഞു വിടുകയായിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ ഗോൾകീപ്പർ കൂടുതൽ വിശദീകരണം നൽകിയിട്ടുണ്ട്. തന്റെ വാക്കുകൾ എല്ലാവരും തെറ്റിദ്ധരിച്ചുവെന്നും മെസ്സിയുടെ ഇക്കാര്യം താൻ സംസാരിച്ചിട്ടുണ്ടെന്നും മാർസ്മാൻ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Leo Messi: “I hope my injury is not that serious, now I will go and rest and I will prepare for the 2024 in the best way possible.” 💪
— All About Argentina 🛎🇦🇷 (@AlbicelesteTalk) November 22, 2023
“We will stay a little bit longer in Miami as our kids have schools, and then we will head to Argentina for vacations.” pic.twitter.com/yNhhnVkPPG
” ഇന്റർ മയാമി വളരെയധികം അംബീഷസ് ആയിട്ടുള്ള ക്ലബ്ബ് ആണ്.അസാധ്യമായതെല്ലാം സാധ്യമാക്കുക എന്നതാണ് അവർ ഇപ്പോൾ ചെയ്യുന്നത്. മെസ്സി വരുന്ന എന്ന ഊഹാപോഹങ്ങൾ ഇല്ലാതാക്കുകയാണ് ഞാൻ ചെയ്തത്. പക്ഷേ അത് നല്ല നിലയിലല്ല പുരോഗമിച്ചത്.എല്ലാവരും കരുതിയത് അനോൻസ്മെന്റ് ശേഷമാണ് ഞാൻ ഇന്റർവ്യൂ നൽകിയത് എന്നാണ്.എന്നാൽ അതിനു മുന്നേ നൽകിയതാണ്.മെസ്സി വരുന്നതിന് ഞാൻ എതിരാണെന്ന് എല്ലാവരും തെറ്റിദ്ധരിച്ചു.പക്ഷേ അങ്ങനെയല്ല ഞാൻ ഉദ്ദേശിച്ചത്. ഞാൻ ക്ലബ്ബിനും മെസ്സിക്കും ഇക്കാര്യത്തിൽ വിശദീകരണം നൽകിയിട്ടുണ്ട്. അവർക്ക് അത് മനസ്സിലായിട്ടുമുണ്ട് ” ഇതാണ് മാർസ്മാൻ പറഞ്ഞിട്ടുള്ളത്.
മികച്ച പ്രകടനമാണ് ഇതുവരെ ഇന്റർ മയാമിക്ക് വേണ്ടി ലയണൽ മെസ്സി പുറത്തെടുത്തിട്ടുള്ളത്.ലീഗ്സ് കപ്പ് കിരീടം മയാമിക്ക് നേടിക്കൊടുക്കാൻ മെസ്സിക്കും സംഘത്തിനും കഴിഞ്ഞിരുന്നു.ഇനി ജനുവരിയിലാണ് അദ്ദേഹം ടീമിനോടൊപ്പം ചേരുക.പ്രീ സീസൺ മത്സരങ്ങളിൽ മെസ്സി ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.