എന്തിനാണ് ലയണൽ മെസ്സിക്ക് ഒരു പേഴ്സണൽ ബോഡിഗാർഡ്?
സൂപ്പർ താരം ലയണൽ മെസ്സി ഇന്റർ മയാമിക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.മെസ്സി കളിച്ച ഒരു മത്സരത്തിൽ പോലും ഇന്റർമയാമി പരാജയപ്പെട്ടിട്ടില്ല.ആകെ 11 മത്സരങ്ങളാണ് മെസ്സി കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 11 ഗോളുകളും 5 അസിസ്റ്റുകളും നേടിയ മെസ്സി ലീഗ്സ് കപ്പ് കിരീടവും സ്വന്തമാക്കിയിട്ടുണ്ട്.
ലയണൽ മെസ്സിയെ പോലെ തന്നെ ശ്രദ്ധ നേടിയ ഒരു വ്യക്തിയാണ് മെസ്സിയുടെ പേഴ്സണൽ ബോഡിഗാർഡ്. മുൻ അമേരിക്കൻ മിലിറ്ററി അംഗമായിരുന്ന യാസിൻ ച്യൂകോയാണ് മെസ്സിയുടെ ബോഡിഗാർഡ് ആയിക്കൊണ്ട് ചുമതല ഏറ്റിരിക്കുന്നത്. ലയണൽ മെസ്സിക്ക് പ്രത്യേകമായി കൊണ്ട് ഇന്റർ മയാമി തന്നെ നൽകിയതാണ് ഈ ബോഡിഗാർഡിനെ. ഇന്റർ മയാമിയുടെ ഉടമസ്ഥനായ ഡേവിഡ് ബെക്കാമാണ് ഇതിന് മുൻകൈ എടുത്തത്.
Messi’s bodyguard was ready 😳 pic.twitter.com/0aDUM5azGE
— 433 (@433) September 5, 2023
ലയണൽ മെസ്സിക്ക് എന്തിനാണ് പ്രത്യേകമായി ഒരു ബോഡിഗാർഡ് എന്ന ഒരു ചോദ്യം ഇവിടെ ഉയരുന്നുണ്ട്.എന്നാൽ അമേരിക്കയിലെ സുരക്ഷ പലപ്പോഴും ഒരു പ്രശ്നമാണ്. വളരെ എളുപ്പത്തിൽ കളിക്കളത്തിലേക്ക് അതിക്രമിച്ചുകിടക്കാൻ ആരാധകർക്ക് സാധിക്കുന്നുണ്ട്. ലയണൽ മെസ്സിയുടെ അടുത്തേക്ക് വരുന്ന ആരാധകരെ തടയുക എന്നുള്ളതാണ് പ്രധാനമായും ഈ ബോഡിഗാർഡിന്റെ ജോലി.കഴിഞ്ഞ മത്സരത്തിൽ ഇത്തരത്തിലുള്ള ഒരു സംഭവം ഉണ്ടാവുകയും ചെയ്തിരുന്നു.
മെസ്സിയോടൊപ്പം അദ്ദേഹം സദാസമയങ്ങളിലും ഉണ്ടാകും. കളത്തിന് തൊട്ടു വെളിയിൽ തന്നെയാണ് അദ്ദേഹത്തിന്റെ സ്ഥാനം. ആവശ്യമെങ്കിൽ കളത്തിലേക്ക് പ്രവേശിക്കാനുള്ള അനുമതി മെസ്സിയുടെ ഈ ബോഡിഗാർഡിനുണ്ട്. ഇന്റർ മയാമിക്ക് ഒപ്പമുള്ള സമയങ്ങളിൽ മാത്രമല്ല.മെസ്സിയുടെ പേഴ്സണൽ ലൈഫിലും ബോഡിഗാർഡ് ആയി കൊണ്ട് ഇദ്ദേഹം പ്രവർത്തിക്കുന്നുണ്ട്.മെസ്സിയും കുടുംബവും ഷോപ്പിങ്ങിന് പോകുന്ന സമയത്തൊക്കെ അദ്ദേഹം ഒപ്പമുണ്ടാകാറുണ്ട്. കഴിഞ്ഞ മത്സരത്തിനു ശേഷം മെസ്സിക്കെതിരെ ബോട്ടിൽ എറിഞ്ഞുകൊണ്ടുള്ള ആക്രമണം ഉണ്ടായിരുന്നു. മെസ്സിക്കുള്ള സുരക്ഷ ഇനിയും വർദ്ധിപ്പിക്കണമെന്ന് തന്നെയാണ് ആരാധകരുടെ ആവശ്യം.