എത്താൻ സാധ്യതയുള്ളത് നിരവധി സൂപ്പർ താരങ്ങൾ,MLS ഇനി വേറെ ലെവലാകും!
സൂപ്പർ താരം ലയണൽ മെസ്സി എത്തിയതോടുകൂടിയാണ് എംഎൽഎസിന്റെ പ്രൗഢി വർദ്ധിച്ചത്. മെസ്സിയെ കൂടാതെ സൂപ്പർ താരങ്ങളായ സെർജിയോ ബുസ്ക്കെറ്റ്സ്,ജോർഡി ആൽബ,ലൂയിസ് സുവാരസ് എന്നിവരും ഇന്റർമയാമിയിൽ എത്തിയിരുന്നു. ഇതുകൊണ്ടൊക്കെ തന്നെ ഒരുപാട് ആരാധകർ അമേരിക്കൻ ലീഗിലേക്ക് ആകൃഷ്ടരായിരുന്നു. ഒരു വലിയ വളർച്ച കൈവരിക്കാൻ ഇതുവഴി അമേരിക്കൻ ഫുട്ബോളിന് കഴിഞ്ഞിട്ടുണ്ട്.
വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നിരവധി സൂപ്പർതാരങ്ങൾ അമേരിക്കൻ ലീഗിൽ എത്താൻ സാധ്യതയുണ്ട്. ഇതിനോടകം തന്നെ ഫ്രഞ്ച് സൂപ്പർ താരമായ ഒലിവർ ജിറൂദ് എംഎൽഎസിൽ എത്തിയിട്ടുണ്ട്. ലോസ് ആഞ്ചലസ് എഫ്സിയാണ് അദ്ദേഹത്തെ സ്വന്തമാക്കിയിട്ടുള്ളത്. ഇനി അമേരിക്കൻ ലീഗിലേക്ക് വരാൻ സാധ്യതയുള്ള ചില സൂപ്പർതാരങ്ങളെ നമുക്കൊന്ന് പരിശോധിക്കാം.
🚨 – JUST IN: Lionel Messi will PLAY tomorrow! [@gastonedul] pic.twitter.com/q5RybC4Guz
— 𝐀𝐅𝐂 𝐀𝐉𝐀𝐗 💎 (@TheEuropeanLad) May 17, 2024
Sergio Ramos
Hirving Lozano
Kevin de Bruyne
Marco Reus
Luka Modric
Nacho Fernandez
Antoine Griezmann
Angel Di Maria
ഇത്രയും താരങ്ങൾ അമേരിക്കൻ ലീഗിലേക്ക് എത്താൻ സാധ്യതയുണ്ട്. ഇവരെയൊക്കെ സ്വന്തമാക്കാൻ കഴിയുകയാണെങ്കിൽ അത് അമേരിക്കൻ ഫുട്ബോളിനെ വലിയ വളർച്ച നൽകുന്ന ഒരു കാര്യമായിരിക്കും. പക്ഷേ സൗദി അറേബ്യ അമേരിക്കക്ക് വലിയ വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്.