ഇന്റർ മയാമിക്ക് തോൽവി,പക്ഷേ പുറത്തായിട്ടില്ല,ഇനിയെന്ത്?

ഇന്ന് അമേരിക്കൻ ലീഗിൽ നടന്ന രണ്ടാം പാദ പ്ലേ ഓഫ് മത്സരത്തിൽ ഇന്റർമയാമിക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് അറ്റ്ലാന്റ യുണൈറ്റഡ് ഇന്റർമയാമിയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 94 ആം മിനിറ്റിൽ സിൽവ നേടിയ ഗോളാണ് ഈ മത്സരത്തിൽ അറ്റ്ലാന്റക്ക് വിജയം സമ്മാനിച്ചത്.അറ്റ്ലാന്റയുടെ മൈതാനത്ത് വെച്ചുകൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്.

ഇന്റർമയാമിയുടെ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ട് നടന്ന ആദ്യ പാദ മത്സരത്തിൽ ഇന്റർമയാമി 2-1 സ്കോറിന് വിജയിച്ചിരുന്നു. അതുകൊണ്ടുതന്നെ നിലവിൽ സ്കോർ 3-3 ആണ്.ഇന്റർമയാമി ഇപ്പോൾ കോമ്പറ്റീഷനിൽ നിന്നും പുറത്തായിട്ടില്ല.മറിച്ച് മൂന്നാമതായി ഒരു മത്സരം കൂടി കളിക്കപ്പെടും.

ഇന്റർമയാമിയും അറ്റ്ലാന്റ യുണൈറ്റഡും തമ്മിൽ തന്നെയാണ് മത്സരം കളിക്കുക. അതിലെ വിജയികളായിരിക്കും ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറുക. ഈ മത്സരത്തിൽ അവസാന നിമിഷം ഗോൾ വഴങ്ങി തോൽവി വഴങ്ങേണ്ടി വന്നു എന്നത് ആരാധകർക്ക് വളരെയധികം നിരാശ നൽകുന്ന കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *