അൽ നസ്ർ Vs ഇന്റർ മിയാമി, കാത്തിരുന്ന മത്സരം വരുന്നു!
ലോക ഫുട്ബോളിൽ ഒരുപാട് കാലം ചിരവൈരികളായ തുടർന്ന് രണ്ട് താരങ്ങളാണ് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. പക്ഷേ ഇപ്പോൾ രണ്ടുപേരും യൂറോപ്പിനോട് വിട പറഞ്ഞിട്ടുണ്ട്. ലയണൽ മെസ്സി ഇന്റർ മയാമിക്ക് വേണ്ടിയും റൊണാൾഡോ അൽ നസ്റിന് വേണ്ടിയുമാണ് കളിച്ചുകൊണ്ടിരിക്കുന്നത്.ഇരുവരും അവസാനമായി ഏറ്റുമുട്ടിയത് ഈ വർഷത്തിന്റെ തുടക്കത്തിലായിരുന്നു.
അന്ന് ഓൾ സ്റ്റാർ ഇലവനും പിഎസ്ജിയും തമ്മിൽ ഒരു സൗഹൃദ മത്സരം കളിക്കുകയായിരുന്നു. മെസ്സിയും റൊണാൾഡോയും ആ മത്സരത്തിൽ പങ്കെടുത്തിരുന്നു.ഇപ്പോൾ ഒരിക്കൽ കൂടി റൊണാൾഡോയും മെസ്സിയും ഏറ്റുമുട്ടാൻ സാധ്യതയുണ്ട്. ഇന്റർ മയാമിയും അൽ നസ്റും തമ്മിലുള്ള ഒരു സൗഹൃദ മത്സരം നടത്താനുള്ള ഒരുക്കങ്ങൾ അണിയറയിൽ ആരംഭിച്ചിട്ടുണ്ട്.
خـاص |
— علي العنزي (@Ali_alabdallh) September 27, 2023
شركة تسويقية عالمية تسعى لإقامة لقاء ودي يجمع #النصر العالمي ضد نادي إنتر ميامي الأمريكي ..
وبحضور كافة نجوم الفريقين يتقدمهم الأسطورة كريستيانو رونالدو و ليونيل ميسي ..
وتسعى الشركة العالمية على إقامة المباراة الودية في دولة الصين 🇨🇳 ..
🇸🇦🔥🇺🇸 pic.twitter.com/5RLjoPpGKN
ഒരു ഇന്റർനാഷണൽ മാർക്കറ്റിംഗ് കമ്പനിയാണ് ഈ രണ്ട് ടീമുകളെയും സംഘടിപ്പിച്ചുകൊണ്ട് ഒരു സൗഹൃദം മത്സരം നടത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.സൗഹൃദ മത്സരം ചൈനയിൽ വച്ചുകൊണ്ട് നടത്താനാണ് ഈ കമ്പനിയുടെ ശ്രമം. പക്ഷേ ഇക്കാര്യത്തിൽ സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ല.വൈകാതെ അതുണ്ടാവും എന്ന് പ്രതീക്ഷിക്കാം.
ലയണൽ മെസ്സിയെയും റൊണാൾഡോയെയും മറ്റൊരു രീതിയിൽ ഏറ്റുമുട്ടുന്നത് കാണാൻ ഭാഗ്യമുണ്ടാകുമെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു.അതായത് അർജന്റീന യൂറോപ്യൻ ടീമുകൾക്കെതിരെ സൗഹൃദ മത്സരം കളിക്കാൻ ആലോചിക്കുന്നുണ്ട്. അതിൽ എതിരാളികളായി പരിഗണിക്കുന്ന ടീമുകളിൽ ഒന്ന് റൊണാൾഡോയുടെ പോർച്ചുഗൽ ആണ്.