അർജന്റീനയിൽ നിന്നും മറ്റൊരു താരത്തെക്കൂടി സ്വന്തമാക്കാൻ ഇന്റർ മയാമി!

ഈ സീസണിൽ മോശമല്ലാത്ത ഒരു തുടക്കം ഉണ്ടാക്കിയെടുക്കാൻ ലയണൽ മെസ്സിയുടെ അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിക്ക് സാധിച്ചിട്ടുണ്ട്. അമേരിക്കൻ ലീഗിൽ മൂന്ന് മത്സരങ്ങൾ കളിച്ചപ്പോൾ രണ്ട് വിജയവും ഒരു സമനിലയുമാണ് അവർ നേടിയിട്ടുള്ളത്. ചാമ്പ്യൻസ് കപ്പിൽ നടന്ന ആദ്യപാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഇന്റർ മയാമി സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്. മെസ്സിയും സുവാരസ്സുമൊക്കെ ഇപ്പോൾ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.

മാത്രമല്ല കഴിഞ്ഞ മത്സരത്തിൽ ക്ലബ്ബിന് വേണ്ടി അർജന്റൈൻ യുവ സൂപ്പർ താരമായ റിഡോണ്ടോ അരങ്ങേറ്റം കുറിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെ മറ്റൊരു അർജന്റൈൻ താരത്തെക്കൂടി സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ഇന്റർ മയാമി ഉള്ളത്. ബൊക്ക ജൂനിയേഴ്സിന്റെ പ്രതിരോധനിര താരമായ മാഴ്സലോ വെയ്ഗാണ്ടിനെയാണ് ഇന്റർ മയാമി ലക്ഷ്യം വെച്ചിരിക്കുന്നത്. പ്രമുഖ ജേണലിസ്റ്റായ സെസാർ ലൂയിസ് മെർലോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അതായത് ക്ലബ്ബിലെ പ്രധാന താരമായ ഡി ആൻഡ്രേ യെഡ്ലിനെ ഈയിടെ മയാമിക്ക് നഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ സ്ഥാനത്തെക്കാണ് മാർസെലോയെ ഇവർ ലക്ഷ്യം വെച്ചിരിക്കുന്നത്. 24 വയസ്സുള്ള താരത്തിന്റെ ബൊക്കയുമായുള്ള കരാർ അധികം വൈകാതെ അവസാനിക്കും. റൈറ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന താരത്തെ സ്വന്തമാക്കാൻ കഴിയും എന്ന പ്രതീക്ഷയിൽ തന്നെയാണ് അമേരിക്കൻ ക്ലബ് ഉള്ളത്. നിലവിൽ ഒരുപാട് അർജന്റീന താരങ്ങളെ അവർ സ്വന്തമാക്കിയിട്ടുണ്ട്.

മെസ്സിക്ക് പുറമേ റിഡോണ്ടോയും ഫ്രയ്റേയുമൊക്കെ അർജന്റൈൻ താരങ്ങളാണ്. ഏതായാലും അർജന്റീനയിൽ നിന്നും കൂടുതൽ യുവ പ്രതിഭകളെ എത്തിക്കുക എന്നുള്ളത് തന്നെയാണ് ഇന്റർ മയാമിയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ തന്ത്രം. ഇനി മയാമി അടുത്ത മത്സരം മോൻട്രയലിനെതിരെയാണ് കളിക്കുക. മാർച്ച് പതിനൊന്നാം തീയതിയാണ് ആ മത്സരം അരങ്ങേറുക.

Leave a Reply

Your email address will not be published. Required fields are marked *