അത് കാര്യമാക്കുന്നില്ല എന്ന് പറഞ്ഞാൽ നുണയായി മാറും: ഇന്റർ മയാമി താരം!

തകർപ്പൻ പ്രകടനമാണ് അമേരിക്കൻ ലീഗിൽ ലയണൽ മെസ്സിയുടെ ക്ലബ്ബായ ഇന്റർ മയാമി നടത്തിക്കൊണ്ടിരിക്കുന്നത്. ബാക്കിയുള്ള 28 ക്ലബ്ബുകളെയും പരാജയപ്പെടുത്തിക്കൊണ്ട് സപ്പോർട്ടേഴ്സ് ഷീൽഡ് കിരീടം സ്വന്തമാക്കാൻ ഇന്റർമയാമിക്ക് സാധിച്ചിരുന്നു. 33 മത്സരങ്ങളിൽ നിന്ന് 71 പോയിന്റ് നേടിക്കൊണ്ടാണ് മെസ്സിയും സംഘവും കിരീടം ചൂടിയിട്ടുള്ളത്.ഇന്റർമയാമി ക്ലബ്ബിന്റെ ചരിത്രത്തിൽ ആദ്യമായി കൊണ്ടാണ് ഈ കിരീടം സ്വന്തമാക്കുന്നത്.

മാത്രമല്ല ഒരു റെക്കോർഡ് കൂടി അവരെ ഇപ്പോൾ കാത്തിരിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി കൊണ്ട് ഷീൽഡ് നേടിയ ടീം എന്ന റെക്കോർഡ് സ്വന്തമാക്കാൻ ഇന്റർമയാമി ചെയ്യേണ്ടത് അടുത്ത മത്സരത്തിൽ വിജയിക്കുക എന്നതാണ്. അങ്ങനെയാണെങ്കിൽ ന്യൂ ഇംഗ്ലണ്ട് റവല്യൂഷന്റെ 73 പോയിന്റ് എന്ന റെക്കോർഡ് തകർക്കാൻ ഇന്റർമയാമിക്ക് സാധിക്കും. ആ റെക്കോർഡിന് തങ്ങൾ പ്രാധാന്യം നൽകുന്നില്ല എന്ന് പറഞ്ഞാൽ അത് നുണയായി മാറും എന്നാണ് ഇന്റർ മയാമി താരമായ ജൂലിയൻ ഗ്രസൽ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

‘ ആ റെക്കോർഡ് കാര്യമാക്കുന്നില്ല എന്ന് ഞങ്ങൾ ആരെങ്കിലും പറഞ്ഞാൽ അത് ഒരു നുണയായി മാറും. അവസാനത്തെ ഈ മത്സരം ഞങ്ങളുടെ സ്വന്തം ആരാധകർക്ക് മുന്നിൽ വെച്ചുകൊണ്ടാണ് കളിക്കേണ്ടി വരുന്നത്. അവരുടെ മുമ്പിൽ വച്ചുകൊണ്ട് ഒരു റെക്കോർഡ് കുറിക്കാനുള്ള അവസരമാണ് ഞങ്ങൾക്ക് കൈവന്നിരിക്കുന്നത്. അത് ഞങ്ങൾ മുതലെടുക്കേണ്ടതുണ്ട് ” ഇതാണ് ഇന്റർമയാമി താരം പറഞ്ഞിട്ടുള്ളത്.

ന്യൂ ഇംഗ്ലണ്ട് റവല്യൂഷനെതിരെയാണ് ഇന്റർമയാമി ലീഗിലെ അവസാനത്തെ മത്സരം കളിക്കുക. ഒക്ടോബർ ഇരുപതാം തീയതി പുലർച്ചെയാണ് ഈ മത്സരം നടക്കുക.ഈ മത്സരത്തിൽ വിജയിച്ചു കഴിഞ്ഞാൽ ഇന്റർമയാമി റെക്കോർഡ് സ്വന്തമാക്കും. എന്നാൽ തങ്ങളുടെ നിലവിലെ റെക്കോർഡ് പോകാതിരിക്കാൻ വേണ്ടിയുള്ള പരമാവധി ശ്രമങ്ങൾ ഭാഗത്ത് നിന്നുണ്ടാവാനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *