അത്ഭുതപ്പെടുത്തുന്ന മെസ്സി എഫക്ട്, ഇരട്ടി വിലയായിട്ടും മയാമിയുടെ സീസൺ ടിക്കറ്റ് വിറ്റ് തീർന്നു.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് ലയണൽ മെസ്സി യൂറോപ്യൻ ഫുട്ബോൾ അവസാനിപ്പിക്കാൻ തീരുമാനിച്ചത്.മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിലേക്ക് ചേക്കേറുകയായിരുന്നു. സ്വപ്നതുല്യമായ ഒരു തുടക്കമാണ് മെസ്സിക്ക് അവിടെ ലഭിച്ചത്.മയാമിക്ക് അവരുടെ ചരിത്രത്തിലെ ആദ്യ കിരീടം നേടിക്കൊടുക്കാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിരുന്നു. മെസ്സി വന്നതോടുകൂടി ഇന്റർ മയാമിയുടെ തലവര തന്നെ മാറിമറിഞ്ഞിരുന്നു. വലിയ ഒരു ഇമ്പാക്ട് തന്നെയായിരുന്നു ലയണൽ മെസ്സി ഉണ്ടാക്കിയിരുന്നത്.

കളത്തിനകത്തും കളത്തിന് പുറത്തും മെസ്സി ഒരുപോലെ ഗുണം ചെയ്തു. ഇപ്പോഴിതാ അതിനുള്ള മറ്റൊരു ഉദാഹരണം കൂടി പുറത്തേക്ക് വന്നിട്ടുണ്ട്.അടുത്ത 2024 സീസണിലേക്കുള്ള ഇന്റർ മയാമിയുടെ സീസൺ ടിക്കറ്റുകൾ മുഴുവനും ഇപ്പോൾ വിറ്റ് തീർന്നിട്ടുണ്ട്. കഴിഞ്ഞ തവണത്തേതിൽ നിന്നും വ്യത്യസ്തമായി കൊണ്ട് ഇരട്ടി വിലയാണ് ഇത്തവണത്തെ സീസൺ ടിക്കറ്റിനുള്ളത്. എന്നിട്ടും ഇപ്പോൾ തന്നെ സീസൺ ടിക്കറ്റുകൾ മുഴുവനും വിറ്റ് തീരുകയായിരുന്നു. പ്രമുഖ മാധ്യമമായ അത്ലറ്റിക്ക് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ വർഷത്തെ സീസൺ ടിക്കറ്റിന്റെ വിലയായി കൊണ്ട് ഇന്റർ മയാമി ഈടാക്കിയിരുന്നത് ഏകദേശം 383 പൗണ്ട് ആയിരുന്നു. പക്ഷേ ലയണൽ മെസ്സി വന്നതോടുകൂടി കാര്യങ്ങൾ മാറിമറിഞ്ഞു. അടുത്ത വർഷത്തെ സീസൺ ടിക്കറ്റിന്റെ വില ഇപ്പോൾ 700 പൗണ്ട് ആണ്.ഇത് ഏറ്റവും ചെറിയ തുകയാണ്. ഇതിനേക്കാൾ മുകളിലാണ് യഥാർത്ഥത്തിൽ സീസൺ ടിക്കറ്റിന്റെ വില വരുന്നത്. എന്നിട്ടും വളരെ വേഗത്തിൽ സീസൺ ടിക്കറ്റുകൾ എല്ലാം വിറ്റുപോയി എന്നതാണ് ലയണൽ മെസ്സിയുടെ എഫക്റ്റിനെ തെളിയിച്ചു കാണിക്കുന്നത്. ഫുട്ബോൾ ലോകത്തിന് തന്നെ അമ്പരപ്പ് സൃഷ്ടിച്ചിരിക്കുകയാണ് ഇക്കാര്യം.

കഴിഞ്ഞ ലീഗ്സ് കപ്പിൽ തകർപ്പൻ പ്രകടനമായിരുന്നു മെസ്സി നടത്തിയിരുന്നത്. 10 ഗോളുകൾ നേടിക്കൊണ്ട് ആ ചാമ്പ്യൻഷിപ്പ് ഇന്റർ മയാമിയിൽ എത്തിക്കാൻ മെസ്സിക്കും സഹതാരങ്ങൾക്കും സാധിച്ചിരുന്നു. ലയണൽ മെസ്സിയെ കാണാൻ വേണ്ടി മാത്രം ആരാധകർ സ്റ്റേഡിയത്തിലേക്ക് വരുന്ന ഒരു സ്ഥിതിവിശേഷമാണ് ഇപ്പോൾ ഉള്ളത്.മാത്രമല്ല അമേരിക്കൻ ഫുട്ബോൾ ടെലികാസ്റ്റ് ചെയ്യുന്ന ആപ്പിൾ ടിവിക്കും വലിയ വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. വരുന്ന സീസണിൽ ഇന്റർ മയാമിക്ക് കൂടുതൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ ആരാധകർ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *