അതാണ് ഞങ്ങളുടെ ഏറ്റവും വലിയ ബലഹീനത :മയാമി താരം പറയുന്നു
കഴിഞ്ഞ എംഎൽഎസ് മത്സരത്തിൽ ലയണൽ മെസ്സിയുടെ അമേരിക്കൻ ക്ലബ് ആയ ഇന്റർ മയാമിക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു മോൻട്രിയൽ ഇന്റർ മയാമിയെ പരാജയപ്പെടുത്തിയത്.ഈ സീസണിലെ ആദ്യ തോൽവിയാണ് ഇപ്പോൾ ക്ലബ്ബ് വളർന്നിട്ടുള്ളത്. സൂപ്പർ താരം ലയണൽ മെസ്സി പരിക്ക് കാരണം ഈ മത്സരത്തിൽ കളിച്ചിരുന്നില്ല.അതും അവർക്ക് തിരിച്ചടിയാവുകയായിരുന്നു.
ഈ മത്സരത്തിൽ ഇന്റർ മയാമി വഴങ്ങിയ മൂന്നു ഗോളുകളിൽ രണ്ടു ഗോളുകളും സെറ്റ്പ്പീസിൽ നിന്നായിരുന്നു.സെറ്റ്പീസുകൾ പ്രതിരോധിക്കുന്നതിൽ ഇന്റർ മയാമി പരാജയമാണ്. ഇക്കാര്യം അവരുടെ പ്രതിരോധനിരതാരമായ സെർഹി ക്രിറ്റ്സോവ് തുറന്ന് പറഞ്ഞിട്ടുണ്ട്.സെറ്റ്പീസുകളാണ് തങ്ങളുടെ ഏറ്റവും വലിയ ബലഹീനത എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ക്രിറ്റ്സോവിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഞങ്ങളുടെ ഏറ്റവും വലിയ ബലഹീനത സെറ്റ്പ്പീസുകളാണ്. ഈ മത്സരത്തിൽ ഞങ്ങൾ വഴങ്ങിയ രണ്ടു ഗോളുകളും സെറ്റ്പീസുകളിൽ നിന്നായിരുന്നു. അത് ഞങ്ങളുടെ എതിരാളികളെ സംബന്ധിച്ചിടത്തോളം ഏറെയായിരുന്നു ” ഇതാണ് ക്രിറ്റ്സോവ് പറഞ്ഞിട്ടുള്ളത്. അതേസമയം പരിശീലകനായ ടാറ്റാ മാർട്ടിനോയും ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
MLS Eastern Conference standings
— PSG Chief (@psg_chief) March 11, 2024
✅Inter Miami remain top. pic.twitter.com/v3bGDCmobA
” ഈ മത്സരത്തിൽ യഥാർത്ഥത്തിൽ വിജയം അർഹിച്ചത് ഞങ്ങളാണ്. പിന്നെ ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തുന്ന കാര്യം പ്രധാനപ്പെട്ട നിമിഷങ്ങളിൽ ടീം നല്ല രൂപത്തിൽ ഡിഫൻഡ് ചെയ്യുന്നില്ല എന്നതാണ്.സെറ്റ് പീസുകളിൽ ദുർബലരാണ്. മത്സരത്തിന്റെ ആദ്യ മിനുട്ടുകൾ വളരെ മോശമായിരുന്നു. അതുകൊണ്ടുതന്നെ അവർക്ക് വളരെ വേഗത്തിൽ ഗോളുകൾ നേടാൻ കഴിഞ്ഞു “ഇതാണ് മയാമി പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഇനി ഇന്റർ മയാമി കോൺകകാഫ് ചാമ്പ്യൻസ്സിലാണ് ചാമ്പ്യൻസ് കപ്പിലാണ് കളിക്കുക. ആദ്യ മത്സരത്തിൽ രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതം നേടി കൊണ്ട് സമനിലയിൽ പിരിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഇരു ടീമുകളെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ് മത്സരം.