അടുത്ത വേൾഡ് കപ്പിൽ കളിക്കാനും അത് നേടാനും മെസ്സി ആഗ്രഹിക്കുന്നുണ്ട് :സ്റ്റോയ്ച്ച്കോവ് പറയുന്നു.

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ തകർപ്പൻ പ്രകടനം നടത്തി അർജന്റീനയെ കിരീടത്തിലേക്ക് നയിച്ച നായകനാണ് ലയണൽ മെസ്സി.പക്ഷേ ഖത്തർ വേൾഡ് കപ്പ് തന്റെ കരിയറിലെ അവസാന വേൾഡ് കപ്പ് ആണെന്ന് മെസ്സി ആവർത്തിച്ച് ആവർത്തിച്ച് പറഞ്ഞിരുന്നു.എന്നിരുന്നാലും മെസ്സി അടുത്ത വേൾഡ് കപ്പിൽ കളിക്കും എന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. നിലവിൽ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയുടെ താരമാണ് മെസ്സി.

അടുത്ത കോപ്പ അമേരിക്കയും അടുത്ത വേൾഡ് കപ്പും അമേരിക്കയിൽ വെച്ചുകൊണ്ടാണ് നടക്കുന്നത്. ഇതുമായി ബന്ധപ്പെടുത്തിക്കൊണ്ട് എഫ്സി ബാഴ്സലോണയുടെ ഇതിഹാസമായ സ്റ്റോയ്ച്ച്കോവ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അതായത് അമേരിക്കയിൽ വച്ചുകൊണ്ട് നടക്കുന്ന കോപ്പ അമേരിക്കയും വേൾഡ് കപ്പും നേടാൻ ലയണൽ മെസ്സി ആഗ്രഹിക്കുന്നു എന്നാണ് സ്റ്റോയ്ച്ച്കോവ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ മുണ്ടോ ഡിപ്പോർട്ടിവോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഞാൻ മെസ്സിയെ വളരെയധികം ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നു. മെസ്സി വെറുതെ നടക്കാൻ വേണ്ടിയാണ് എംഎൽഎസിലേക്ക് വന്നതെന്ന് പറയുന്നവർക്ക് യഥാർത്ഥത്തിൽ മെസ്സിയെക്കുറിച്ച് ഒന്നുമറിയില്ല. എപ്പോഴും വിജയിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് മെസ്സി.മെസ്സി 2026 നടക്കുന്ന വേൾഡ് കപ്പിൽ പങ്കെടുക്കുക തന്നെ ചെയ്യും. അദ്ദേഹത്തിന്റെ ആദ്യത്തെ ലക്ഷ്യം കോപ്പ അമേരിക്ക കിരീടമാണ്. അമേരിക്ക ഇപ്പോൾ അദ്ദേഹത്തിന്റെ വീടാണ്. അവിടെ വച്ചുകൊണ്ടാണ് കോപ്പയും വേൾഡ് കപ്പും നടക്കുന്നത്.തീർച്ചയായും മെസ്സി അതിനു വേണ്ടി തയ്യാറാവും. അതിനു വേണ്ടി പോരാടുക തന്നെ ചെയ്യും. ഈ രണ്ട് കിരീടങ്ങളും നേടാൻ മെസ്സി ആഗ്രഹിക്കുന്നുണ്ട്. ഓരോ ദിവസവും മികച്ച രൂപത്തിൽ തയ്യാറാവുകയാണ് മെസ്സി ചെയ്യുന്നത് ” ഇതാണ് സ്റ്റോയ്ച്ച്കോവ് പറഞ്ഞിട്ടുള്ളത്.

അടുത്ത വർഷമാണ് കോപ്പ അമേരിക്ക ടൂർണമെന്റ് നടക്കുന്നത്.കിരീടം നിലനിർത്താൻ ഉദ്ദേശിക്കുന്ന അർജന്റീനയെ നയിക്കുക ലയണൽ മെസ്സി തന്നെയായിരിക്കും. 2026 വേൾഡ് കപ്പിലും മെസ്സി ക്യാപ്റ്റൻ സ്ഥാനത്ത് ഉണ്ടാവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *