UCL പ്ലയേഴ്സ് പവർ റാങ്കിങ്,ആരാണ് ഒന്നാം സ്ഥാനത്ത്?
യുവേഫ ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ പൂർത്തിയാവാനിരിക്കുകയാണ്. ഇനി ഒരു റൗണ്ട് പോരാട്ടങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. പ്രമുഖ ടീമുകളെല്ലാം പ്രീ ക്വാർട്ടറിലേക്ക് പ്രവേശിച്ചു കഴിഞ്ഞിട്ടുണ്ട്. എന്നാൽ ബാഴ്സ,യുവന്റസ്,അത്ലറ്റിക്കോ എന്നിവരൊക്കെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായിട്ടുമുണ്ട്.
ഏതായാലും ഈ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളുടെ ലിസ്റ്റ് ഇപ്പോൾ യുവേഫ തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.പവർ റാങ്കിങ് രൂപത്തിലാണ് ഇവർ പുറത്തുവിട്ടിട്ടുള്ളത്. ഒന്നാം സ്ഥാനത്ത് പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബപ്പേയാണ് ഇടം കണ്ടെത്തിയിട്ടുള്ളത്.211 പോയിന്റുകളാണ് താരത്തിന് ലഭിച്ചിരിക്കുന്നത്. അവസാന മൂന്നു മത്സരങ്ങളിൽ നിന്നും മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും ആണ് എംബപ്പേ സ്വന്തമാക്കിയിട്ടുള്ളത്.
Find out who's topping the #UCL player rankings… 📈👇#FPZtop5 | @FedExEurope
— UEFA Champions League (@ChampionsLeague) October 31, 2022
അതേസമയം രണ്ടാം സ്ഥാനത്ത് ലയണൽ മെസ്സിയാണ്.187 പോയിന്റുകളാണ് മെസ്സിക്കുള്ളത്. അവസാന 3 മത്സരങ്ങളിൽ നിന്ന് 4 ഗോളുകളും 3 അസിസ്റ്റുകളുമാണ് മെസ്സി കരസ്ഥമാക്കിയിട്ടുള്ളത്. മൂന്നാം സ്ഥാനത്ത് സലാ വരുന്നു.182 പോയിന്റുകളാണ് അദ്ദേഹത്തിന് ഉള്ളത്. അവസാന മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ചു ഗോളുകളും ഒരു അസിസ്റ്റുമാണ് താരം നേടിയിട്ടുള്ളത്.ഏതായാലും ആദ്യ 10 സ്ഥാനങ്ങളിൽ ഉള്ള താരങ്ങളെ നൽകുന്നു.
1-കിലിയൻ എംബപ്പേ 211 പോയിന്റ്
2- ലയണൽ മെസ്സി 187 പോയിന്റ്
3- മുഹമ്മദ് സലാ 182 പോയിന്റ്
4-ലെവന്റോസ്ക്കി 179 പോയിന്റ്
5-ഡിയോഗോ കോസ്റ്റ 168 പോയിന്റ്
6-ബെല്ലിങ്ഹാം 162
7-മിഗ്നോലെറ്റ് 161 പോയിന്റ്
8-വിനീഷ്യസ് 160 പോയിന്റ്
9-മാനെ 149 പോയിന്റ്
10-റാഫ സിൽവ 148 പോയിന്റ്