The Goat = Goalscorer & Playmaker, മെസ്സിയുടെ ഈ വർഷത്തെ കണക്കുകൾ!

സൂപ്പർ താരം ലയണൽ മെസ്സി ഇപ്പോഴും ഫുട്ബോൾ ആരാധകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്.കഴിഞ്ഞ നാന്റെസിനെതിരെയുള്ള മത്സരത്തിൽ മെസ്സി രണ്ട് അസിസ്റ്റുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. അതിന് തൊട്ടുമുന്നേ നടന്ന മത്സരത്തിലും മെസ്സി രണ്ട് അസിസ്റ്റുകൾ കരസ്ഥമാക്കിയിരുന്നു.

തന്റെ സഹതാരങ്ങളെ കൊണ്ട് ഗോളടിപ്പിക്കുന്ന മെസ്സിയെയാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തിന് കാണാനാവുക. ആകെ ഈ ലീഗ് വണ്ണിൽ 6 അസിസ്റ്റുകൾ മെസ്സി സ്വന്തമാക്കി കഴിഞ്ഞു. ലയണൽ മെസ്സി ഇപ്പോൾ കേവലം ഗോളടിക്കുന്ന ഒരു സ്ട്രൈക്കർ മാത്രമല്ല. മറിച്ച് അസിസ്റ്റുകൾ നൽകുന്ന ഒരു പ്ലേ മേക്കർ കൂടിയാണ്. അതുകൊണ്ട് കൂടിയാണ് പലരും സാമൂഹിക മാധ്യമങ്ങളിൽ മെസ്സിയെ The Goat എന്ന് വിശേഷിപ്പിക്കുന്നത്.

ഈ വർഷത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ ഉള്ള താരം ലയണൽ മെസ്സിയാണ്.18 അസിസ്റ്റുകളാണ് മെസ്സി 2022-ൽ പേരിൽ കുറിച്ചിട്ടുള്ളത്.മാത്രമല്ല 15 ഗോളുകളും മെസ്സി ഈ വർഷം സ്വന്തമാക്കിയിട്ടുണ്ട്. അങ്ങനെ ആകെ 33 ഗോളുകളിൽ ഈ 2022 ൽ പങ്കാളിത്തം വഹിക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. ചുരുക്കത്തിൽ തികഞ്ഞ ഒരു ഗോൾ സ്കോററുടെയും തികഞ്ഞ ഒരു പ്ലേ മേക്കറുടെയും ഉത്തരവാദിത്വമാണ് ലയണൽ മെസ്സി ഒറ്റയ്ക്ക് ചെയ്തുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ സീസണിൽ പിഎസ്ജിക്ക് വേണ്ടി മികച്ച രൂപത്തിൽ കളിക്കാൻ മെസ്സിക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ വലിയ വിമർശനങ്ങൾ താരത്തിന് ഏൽക്കേണ്ടി വന്നിരുന്നു. എന്നാൽ ആ വിമർശകർക്കെല്ലാം മറുപടി നൽകുന്ന മെസ്സിയെയാണ് ഇപ്പോൾ നമുക്ക് കാണാൻ സാധിക്കുന്നത്.മെസ്സിയുടെ ഈ വർഷത്തെ മിന്നുന്ന പ്രകടനം തങ്ങൾക്കും ഗുണകരമാവുമന്നുള്ള പ്രതീക്ഷയിലാണ് അർജന്റീനയുടെ ദേശീയ ടീമും ആരാധകരുമുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *