PSG യുടെ കളി വീക്ഷിക്കാൻ ടിറ്റെ നേരിട്ട് എത്തുന്നു!
വരുന്ന വേൾഡ് കപ്പിലെ കിരീട ഫേവറേറ്റുകളിൽ ഒന്നായ ബ്രസീലിയൻ ടീമിനെ സജ്ജമാക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ പരിശീലകനായ ടിറ്റെയുള്ളത്. ഇതിന് മുന്നോടിയായി ബ്രസീൽ രണ്ട് സൗഹൃദമത്സരങ്ങൾ അടുത്ത മാസം കളിക്കുന്നുണ്ട്. സെപ്റ്റംബറിൽ അവസാനത്തിലായിരിക്കും ബ്രസീൽ ഈ മത്സരങ്ങൾ കളിക്കുക. ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിനെ സെപ്റ്റംബർ ഒമ്പതാം തീയതി ടിറ്റെ പ്രഖ്യാപിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്.
ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിനെ പ്രഖ്യാപിക്കുന്നതിനു മുന്നേ ടിറ്റെയും സംഘവും ചില മത്സരങ്ങൾ നേരിട്ട് വീക്ഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു മത്സരം ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയുടെതാണ്. ബ്രസീലിയൻ താരങ്ങളായ നെയ്മർ ജൂനിയർ,മാർക്കിഞ്ഞോസ് എന്നിവർ നിലവിൽ പിഎസ്ജിയിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. അടുത്തമാസം മൊണാക്കോക്കെതിരെയുള്ള പിഎസ്ജിയുടെ മത്സരം വീക്ഷിക്കാൻ വേണ്ടിയാണ് ടിറ്റെ എത്തുക.
Seleção amplia observação e vai ao México por Dani Alves; na França, Tite vai ver o PSG antes de lista https://t.co/m8sKw1WNfj
— ge (@geglobo) August 17, 2022
കൂടാതെ ആഴ്സണലിന്റെ മത്സരവും കാണാൻ ടിറ്റെ തീരുമാനിച്ചിട്ടുണ്ട്.മാർട്ടിനല്ലി,ജീസസ്,മഗല്ലസ് എന്നീ ബ്രസീലിയൻ താരങ്ങൾ നിലവിൽ ഗണ്ണേഴ്സിന് വേണ്ടിയാണ് കളിച്ചു കൊണ്ടിരിക്കുന്നത്.ആഴ്സണൽ ഫുൾഹാമിനെതിരെ കളിക്കുന്ന മത്സരം കാണാനാണ് ടിറ്റെ തീരുമാനിച്ചിട്ടുള്ളത്.
അതേസമയം 39 കാരനായ ഡാനി ആൽവസിന്റെ പ്രകടനം വീക്ഷിക്കാനും ഇപ്പോൾ ടിറ്റെ തീരുമാനിച്ചിട്ടുണ്ട്. ആൽവസ് നിലവിൽ മെക്സിക്കൻ ക്ലബ്ബായ പ്യൂമാസിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഈ മത്സരം ടിറ്റെ നേരിട്ട് വീക്ഷിക്കില്ല.സെസാർ സാംപിയോ,പാസോസ് എന്നിവരാണ് മത്സരം വീക്ഷിക്കുക. ഏതായാലും ടിറ്റെയുടെയും സംഘത്തിന്റെയും ഷെഡ്യൂളുകൾ താഴെ നൽകുന്നു.
