MNM ൽ ഒരാളെ പുറത്തിരുത്തുമോ? പ്രതികരിച്ച് ഗാൾട്ടിയർ!
ഇന്ന് ലീഗ് വണ്ണിൽ നടക്കുന്ന മത്സരത്തിൽ വമ്പൻമാരായ പിഎസ്ജി കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.മോന്റ്പെല്ലിയറാണ് പിഎസ്ജിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30ന് മോന്റ്പെല്ലിയറിന്റെ മൈതാനത്ത് വെച്ചാണ് ഈ ഒരു മത്സരം നടക്കുക.പരിക്ക് മൂലം സൂപ്പർതാരം നെയ്മർ ജൂനിയർക്ക് ഈ മത്സരത്തിൽ കളിക്കാൻ സാധിക്കില്ല.
കഴിഞ്ഞ മത്സരത്തിൽ പിഎസ്ജി സമനില വഴങ്ങിയിരുന്നു.പിഎസ്ജിയുടെ മുന്നേറ്റ നിരയിലെ സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയും പ്രതിരോധത്തെ സഹായിക്കാത്തത് വലിയ രൂപത്തിലുള്ള വിമർശനങ്ങൾക്ക് കാരണമായിരുന്നു. അതുകൊണ്ടുതന്നെ ടീം ബാലൻസ് ആക്കാൻ വേണ്ടി ഈ മൂന്ന് പേരിൽ ഒരാളെ പുറത്തിരുത്തുമോ എന്ന ചോദ്യം പിഎസ്ജിയുടെ പരിശീലകനായ ഗാൾട്ടിയറോട് ചോദിക്കപ്പെട്ടിരുന്നു. എന്നാൽ അത് വിഡ്ഢിത്തമാവും എന്നാണ് ഗാൾട്ടിയർ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ RMC സ്പോട്ട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
🆗📃 Le groupe de 2️⃣1️⃣ Parisiens convoqués pour le déplacement à Montpellier ce mercredi. #MHSCPSG #Ligue1 pic.twitter.com/vVxWAWnB1Z
— Paris Saint-Germain (@PSG_inside) January 31, 2023
” ഞങ്ങൾക്ക് വളരെ കരുത്തരായ 3 അറ്റാക്കിങ് നിര താരങ്ങളുണ്ട്.ഈ മൂന്നുപേരും ചേർന്നുകൊണ്ട് 55 ഗോളുകളും 34 അസിസ്റ്റുകളും ഈ സീസണിന്റെ തുടക്കം തൊട്ട് നേടിയിട്ടുണ്ട്.ടീം കൂടുതൽ ബാലൻസ് ആക്കാൻ വേണ്ടി ഈ മൂന്ന് താരങ്ങളെ ഒരാളെ പുറത്തിരുത്തുക എന്നുള്ളത് വിഡ്ഢിത്തമായിരിക്കും. നിലവിലെ ഈ പ്രകടനത്തിൽ ഞങ്ങൾക്ക് സംതൃപ്തരാവാൻ കഴിയില്ല.തീർച്ചയായും ഞങ്ങൾ കൂടുതൽ ബാലൻസ് കണ്ടെത്തേണ്ടിയിരിക്കുന്നു.ഞങ്ങളുടെ ടീമിന്റെ യഥാർത്ഥ കരുത്ത് എന്താണോ അവിടേക്ക് ഞങ്ങൾ തിരിച്ചെത്തേണ്ടതുണ്ട് ” ഇതാണ് ഗാൾട്ടിയർ പറഞ്ഞിട്ടുള്ളത്.
നിലവിൽ തകർപ്പൻ ഫോമിലാണ് പിഎസ്ജിയുടെ മുന്നേറ്റ നിര കളിച്ചുകൊണ്ടിരിക്കുന്നത്. പിഎസ്ജിയുടെ പ്രധാനപ്പെട്ട ദൗർബല്യം പ്രതിരോധ നിര തന്നെയാണ്.സ്ക്രിനിയർ വരുന്നതോടുകൂടി അതിന് പരിഹാരമാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.