MNM ത്രയത്തോടൊപ്പം പരിശീലനം നടത്തുന്നതിന്റെ അനുഭവം പങ്കുവെച്ച് റിക്കോ!
ഈ ട്രാൻസ്ഫർ ജാലകത്തിൽ ലയണൽ മെസ്സി എത്തിയതോടെയാണ് പിഎസ്ജിയിൽ മെസ്സി, നെയ്മർ, എംബപ്പേ ത്രയം പിറവി കൊണ്ടത്. എന്നാൽ രണ്ട് മത്സരങ്ങളിൽ ഈ ത്രയം കളിച്ചുവെങ്കിലും പ്രതീക്ഷക്കൊത്തുയരാൻ സാധിച്ചിരുന്നില്ല. എന്നാൽ പരിശീലനത്തിൽ ഈ മൂന്ന് പേരും മികച്ച പ്രകടനമാണ് കാഴ്ച്ച വെക്കാറുള്ളത് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണിപ്പോൾ പിഎസ്ജിയുടെ ഗോൾകീപ്പറായ സെർജിയോ റീക്കോ. ഈ മൂന്ന് പേരും ഉണ്ടായത് കൊണ്ട് പരിശീലനമത്സരങ്ങൾ പോലും വളരെ വേഗത്തിൽ ആയിരിക്കുമെന്നും അത് ടീമിന്റെ ക്വാളിറ്റി വർധിക്കാൻ കാരണമാവുമെന്നാണ് റീക്കോ അറിയിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ സ്പാനിഷ് ഔട്ട്‌ലെറ്റായ പനേക റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
Rico Shares What It Is Like to Train With Messi, Neymar and Mbappe – PSG Talk https://t.co/Lb21ZYknEw via @PSGTalk
— Murshid Ramankulam (@Mohamme71783726) September 22, 2021
” മെസ്സി, നെയ്മർ, എംബപ്പേ എന്നിവരോടൊപ്പം പരിശീലനം നടത്തുന്നത് അസാമാന്യമായ കാര്യമാണ്.ഇവരുള്ള ഏതൊരു ട്രെയിനിങ് സെഷൻ ആണെങ്കിലും അത് വളരെയധികം ആസ്വദിക്കാൻ കഴിയാറുണ്ട്.ക്വാളിറ്റിയിൽ ഒരു വൻ കുതിച്ചു ചാട്ടമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.ബോളിന്റെ മുന്നേറ്റത്തിലും കൈമാറ്റത്തിലുമൊക്കെ ഇപ്പോൾ വേഗത വർധിച്ചിട്ടുണ്ട്.ടീം ഒന്നടങ്കം ഇപ്പോൾ വളരുകയാണ്, എന്തെന്നാൽ പരിശീലനത്തിന്റെ പേസ് ഇപ്പോൾ വളരെയധികം ഉയർന്നതാണ്.ഇതോടെ ട്രെയിനിങ്ങിന്റെ ക്വാളിറ്റി മാക്സിമമാണ്.ഇത് എല്ലാവരുടേയും പ്രകടനത്തെ ഒരുപോലെ മെച്ചപ്പെടാൻ വളരെയധികം സഹായിക്കും ” റീക്കോ പറഞ്ഞു.
നിലവിൽ കെയ്‌ലർ നവാസും ഡോണ്ണാരുമ എന്നീ സൂപ്പർ താരങ്ങൾ പിഎസ്ജിയുടെ ഗോൾ വലയം കാക്കാനുണ്ട്. അത്കൊണ്ട് തന്നെ റീക്കോക്ക് അവസരങ്ങൾ ലഭിക്കാനുള്ള സാധ്യതകൾ വളരെ കുറവാണ്.