MNM ക്ഷീണിതരാണോ? പുറത്തിരുത്തുമോ? ഗാൾട്ടിയർ പറയുന്നു!

ലീഗ് വണ്ണിൽ നടക്കുന്ന എട്ടാം റൗണ്ട് പോരാട്ടത്തിൽ പിഎസ്ജിയുടെ എതിരാളികൾ ലിയോണാണ്. ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 12:15നാണ് ഈ മത്സരം നടക്കുക.ലിയോണിന്റെ മൈതാനത്ത് വെച്ചാണ് ഈ മത്സരം അരങ്ങേറുക.

ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർ നിരവധി കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.പിഎസ്ജിയുടെ മുന്നേറ്റ നിരയായ മെസ്സി,നെയ്മർ,എംബപ്പേ എന്നിവർ ക്ഷീണിതരാണോ എന്നുള്ള കാര്യം അദ്ദേഹത്തോട് ചോദിക്കപ്പെട്ടിരുന്നു.എന്നാൽ കഴിഞ്ഞ മത്സരത്തിന്റെ ആദ്യപകുതിയിൽ ഒരല്പം ബുദ്ധിമുട്ടിയെന്നും എന്നാൽ ഈ മത്സരത്തിന് മൂന്ന് താരങ്ങളും തയ്യാറാണ് എന്നുമാണ് ഗാൾട്ടിയർ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തെ വിലയിരുത്തുകയും മാറ്റങ്ങൾ വരുത്തുകയും ചെയ്തിരുന്നു. വളരെയധികം നീണ്ട ഒരു യാത്രയായിരുന്നു ഞങ്ങൾക്ക് അവിടേക്ക് വേണ്ടി വന്നിരുന്നത്. മാത്രമല്ല ചൂടേറിയ ഒരു കാലാവസ്ഥയായിരുന്നു. മത്സരത്തിന്റെ ആദ്യ അരമണിക്കൂർ ഞങ്ങൾക്ക് നല്ല ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഞങ്ങൾ ചില ടെക്നിക്കൽ പിഴവുകൾ വരുത്തിവെച്ചു. എന്നാൽ ബ്രേക്കിന്റെ സമയത്ത് ഞാൻ താരങ്ങളുമായി ഒരുപാട് സംസാരിച്ചു.ഞങ്ങളുടെ മുന്നേറ്റ നിരയിലെ മൂന്ന് പേർക്കും ഏതുനിമിഷം വേണമെങ്കിലും നിർണായകമായി മാറാൻ കഴിയും. നാളത്തെ മത്സരത്തിന് എല്ലാവരും തയ്യാറെടുത്തു കഴിഞ്ഞു. നാളത്തേത് വലിയ ഒരു മത്സരമാണ്.അതുകൊണ്ടുതന്നെ എല്ലാവർക്കും ആ മത്സരത്തിൽ കളിക്കണം ” ഇതാണ് psg കോച്ച് പറഞ്ഞിട്ടുള്ളത്.

ചുരുക്കത്തിൽ നാളെ MNM കൂട്ടുകെട്ട് ഉണ്ടാവുമെന്ന് തന്നെയാണ് ഇദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാവുന്നത്. നിലവിൽ മികച്ച പ്രകടനം നടത്തുന്ന മൂന്നു താരങ്ങളും നാളത്തെ മത്സരത്തിൽ വളരെയധികം നിർണായകമായേക്കും.

Leave a Reply

Your email address will not be published. Required fields are marked *