MNM ഉള്ളതുകൊണ്ടാണ് എന്റെ പ്രകടനം മെച്ചപ്പെട്ടത് : തുറന്നുപറഞ്ഞ് പോർച്ചുഗീസ് സൂപ്പർ താരം.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു പോർച്ചുഗീസ് സൂപ്പർ താരമായ നുനോ മെന്റസിനെ പിഎസ്ജി സ്ഥിരപ്പെടുത്തിയത്. പ്രതിരോധനിരയിലെ താരമായ ഇദ്ദേഹം വളരെ വേഗത്തിൽ തന്നെ പിഎസ്ജിയുടെ സ്റ്റാർട്ടിങ് ഇലവനിൽ സ്ഥിര സാന്നിധ്യമാവുകയായിരുന്നു.പിഎസ്ജി ഭാവിയിൽ ഏറെ പ്രതീക്ഷകൾ വെച്ച് പുലർത്തുന്ന ഒരു താരം കൂടിയാണ് നുനോ മെന്റസ്.
ഏതായാലും ഈ പോർച്ചുഗീസ് താരം ഇപ്പോൾ തന്റെ സ്വപ്നങ്ങളെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.പിഎസ്ജിയോടൊപ്പം എല്ലാം സ്വന്തമാക്കുക എന്നുള്ളതാണ് തന്റെ സ്വപ്നമെന്നാണ് നുനോ മെന്റസ് പറഞ്ഞിട്ടുള്ളത്.മാത്രമല്ല മെസ്സി,നെയ്മർ,എംബപ്പേ എന്നിവരോടൊപ്പം പരിശീലനം നടത്തുന്നതുകൊണ്ട് തന്റെ പ്രകടനം മെച്ചപ്പെടുന്നുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.നുനോ മെന്റസിന്റെ വാക്കുകളെ RMC സ്പോർട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
🇵🇹 Nuno Mendes via @OneFootball : " J’ai évolué défensivement et je veux continuer à évoluer. Neymar, Messi, Mbappé, ce sont des joueurs qui dans un face à face peuvent vous dépasser très facilement. Les affronter à l’entraînement me permet de m’améliorer chaque jour." #PSG pic.twitter.com/yzqMZFUfCp
— La Source Parisienne (@lasource75006) March 6, 2023
” ഞാൻ എപ്പോഴും എന്റെ ഏജന്റിനോട് പറയാറുണ്ട് എനിക്ക് പിഎസ്ജിക്ക് വേണ്ടി കളിക്കണം എന്നുള്ളത്.പിഎസ്ജിയോടൊപ്പം എല്ലാ കിരീടങ്ങളും നേടുക എന്നുള്ളതാണ് എന്റെ ലക്ഷ്യം.ഇവിടെ ഒരുപാട് മികച്ച താരങ്ങൾ ഉണ്ട്. അതുകൊണ്ടുതന്നെ എന്റെ പ്രകടനം ഒരുപാട് വികസിച്ചിട്ടുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. നമ്മൾ പരിശീലനത്തിൽ നേരിടുന്നത് ലയണൽ മെസ്സിയെയും നെയ്മർ ജൂനിയറെയും കിലിയൻ എംബപ്പേയെയുമാണ്.വൺ ഓൺ വൺ സാഹചര്യങ്ങളിൽ ലോകത്ത് ഇവരെക്കാൾ മികച്ചവർ നിലവിൽ ആരുമില്ല. അതുകൊണ്ടുതന്നെ ഇവരെ നേരിടുന്നതിനാൽ നമ്മുടെ പ്രകടനം കൂടുതൽ മെച്ചപ്പെട്ട വരികയാണ് “നുനോ മെന്റസ് പറഞ്ഞു.
ഈ സീസണിൽ ഫ്രഞ്ച് ലീഗിൽ ക്ലബ്ബിന് വേണ്ടി 17 മത്സരങ്ങൾ ഈ പോർച്ചുഗീസ് താരം കളിച്ചിട്ടുണ്ട്. ഒരു ഗോളും മൂന്ന് അസിസ്റ്റുകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ഇനി ചാമ്പ്യൻസ് ലീഗിൽ ബയേണിനെയാണ് പിഎസ്ജി നേരിടുക.