Hot And Cold : നെയ്മറുമായുള്ള ബന്ധത്തെ പറ്റി എംബപ്പേ പറയുന്നു!

ഈ സീസണിന്റെ തുടക്കം തൊട്ടേ സൂപ്പർതാരങ്ങളായ നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയും തമ്മിൽ അത്ര നല്ല ബന്ധത്തിലായിരുന്നില്ല. നെയ്മറെ ഒഴിവാക്കാൻ എംബപ്പേ ആവശ്യപ്പെട്ടു എന്നുള്ള റിപ്പോർട്ടുകൾ ഒട്ടുമിക്ക ഫ്രഞ്ച് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. മാത്രമല്ല ക്ലബ്ബിലെ പെനാൽറ്റി ഗേറ്റ് വിവാദവും ഇരുവരും തമ്മിലുള്ള ബന്ധത്തെ പിടിച്ചുലച്ചിരുന്നു.

ഏതായാലും കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിൽ എംബപ്പേയോട് നെയ്മറുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിക്കപ്പെട്ടിരുന്നു. ചൂടും തണുപ്പും അഥവാ hot And Cold ബന്ധമാണ് തങ്ങൾക്കിടയിലുള്ളത് എന്നാണ് ഇതിന് മറുപടിയായി കൊണ്ട് എംബപ്പേ പറഞ്ഞിട്ടുള്ളത്.കൂടുതൽ വിശദീകരണം അദ്ദേഹം നൽകുകയും ചെയ്തു.എംബപ്പേയുടെ വാക്കുകളെ ഗെറ്റ് ഫ്രഞ്ച് ഫുട്ബോൾ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഞങ്ങൾക്കിടയിൽ എപ്പോഴും ബഹുമാനത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ബന്ധമാണ് ഉള്ളത്. പക്ഷേ പലപ്പോഴും Hot And Cold ആയിട്ടുള്ള നിമിഷങ്ങളും ഉണ്ടായിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച സുഹൃത്തുക്കളാണ് ഞങ്ങൾ.പക്ഷേ ചില സന്ദർഭങ്ങളിൽ ഞങ്ങൾ വളരെ കുറച്ചു മാത്രമാണ് സംസാരിക്കാറുള്ളത്.അതെ ഞങ്ങളുടെ ബന്ധത്തിൽ സാധാരണമായ ഒരു കാര്യമാണ്.പക്ഷേ എപ്പോഴും ഞങ്ങൾ പരസ്പരം ബഹുമാനം വെച്ച് പുലർത്താറുണ്ട്.എനിക്ക് ഒരുപാട് ബഹുമാനമുള്ള താരമാണ് നെയ്മർ. ഞങ്ങളുടെ ടീമിലെ വളരെ പ്രധാനപ്പെട്ട വ്യക്തിയാണ് അദ്ദേഹം. ഒരു ടീമിൽ രണ്ട് സ്ട്രോങ്ങ് പേഴ്സണാലിറ്റി ഉള്ള താരങ്ങൾ ഉണ്ടാവുമ്പോൾ കാര്യങ്ങൾ എപ്പോഴും നേർരേഖയിലാവില്ല മുന്നോട്ടുപോവുക. ചില സമയങ്ങളിൽ കാര്യങ്ങൾ വ്യത്യസ്തമായി സംഭവിക്കുന്നു എന്നുള്ളത് ശരി തന്നെയാണ്.പക്ഷേ ഞങ്ങൾക്കിടയിൽ എപ്പോഴും ബഹുമാനമുണ്ട് ” ഇതാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്.

ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ പിഎസ്ജിയുടെ എതിരാളികൾ യുവന്റസാണ്. ഈ മത്സരത്തിൽ നെയ്മറും എംബപ്പേയും ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *