Confirmed:മെസ്സി PSG വിടും!
സൂപ്പർ താരം ലയണൽ മെസ്സിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ റിപ്പോർട്ട് ഇപ്പോൾ പ്രമുഖ മാധ്യമപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ പുറത്തുവിട്ടു കഴിഞ്ഞു. ഈ സീസണിന് ശേഷം ലയണൽ മെസ്സി ഫ്രീ ഏജന്റായി കൊണ്ട് പിഎസ്ജി വിടും എന്നാണ് ഇദ്ദേഹം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഫാബ്രിസിയോ അത് ഉറപ്പിച്ചു പറയുകയും ചെയ്തിട്ടുണ്ട്.
ലയണൽ മെസ്സിയുടെ പിതാവായ ജോർഹെ മെസ്സി ഒരു മാസം മുമ്പ് തന്നെ ഇക്കാര്യം ക്ലബ്ബ് അധികൃതരെ അറിയിച്ചിട്ടുണ്ട്.ഇതിന്റെ കാരണമായി കൊണ്ട് ചൂണ്ടിക്കാണിക്കപ്പെടുന്നത് ക്ലബ്ബിന്റെ പ്രോജക്ട് തന്നെയാണ്. മെസ്സിക്ക് മുന്നിൽ ക്ലബ്ബ് അവതരിപ്പിച്ച പ്രോജക്ട് മെസ്സി ഒട്ടും സംതൃപ്തനല്ല. പക്ഷേ പുതിയ സംഭവവികാസങ്ങളോട് കൂടിയാണ് മെസ്സി ക്ലബ്ബ് വിടും എന്നുള്ളത് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്.
അതായത് മെസ്സിക്ക് രണ്ട് ആഴ്ചത്തെ വിലക്ക് ക്ലബ്ബ് ഏർപ്പെടുത്തിയിട്ടുണ്ട്.ഇന്ന് മുതലാണ് അത് നിലവിൽ വരിക. ഒഫീഷ്യൽ പ്രഖ്യാപനം ഇതുവരെ പിഎസ്ജി നടത്തിയിട്ടില്ല. അത് നടത്താൻ സാധ്യതയും കുറവാണ്.ക്ലബ്ബിൽ തുടരുന്നില്ല എന്നുള്ളത് നേരത്തെ തന്നെ മെസ്സി അറിയിച്ചിരുന്നു. അന്ന് മുതലാണ് മെസ്സിയും പിഎസ്ജിയും തമ്മിലുള്ള ബന്ധം തകർന്നത്.
🚨 Messi will leave Paris Saint-Germain at the end of the season. There are no doubts about that anymore.
— Fabrizio Romano (@FabrizioRomano) May 3, 2023
Behind the scenes, it’s now understood that Leo’s father Jorge communicated the decision to PSG already one month ago due to the project.
It was the final breaking point. pic.twitter.com/Bwehuvyq1E
അതിന്റെ ബാക്കിയെന്നോണമാണ് മെസ്സിക്ക് ഈ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. മെസ്സി ക്ലബ്ബിന് അകത്ത് തെറ്റായി ഒന്നും ചെയ്തിട്ടില്ല എന്ന് തന്നെയാണ് ഫാബ്രിസിയോ അറിയിച്ചിട്ടുള്ളത്. പക്ഷേ മറ്റു പല കാരണങ്ങളാലും ലയണൽ മെസ്സിയെ പിഎസ്ജി വിലക്കുകയായിരുന്നു.ഏതായാലും മെസ്സി സീസണിൽ കളിക്കുമോ എന്നുള്ളതും സംശയത്തിന്റെ മുനയിൽ നിൽക്കുന്ന കാര്യമാണ്.