8-2 ന്റെ ദിവസം കിട്ടിയില്ല,പിന്നീട് കിട്ടി,മെസ്സിയുടെ ജേഴ്സി ഫ്രെയിം ചെയ്ത് വീട്ടിൽ വെച്ച് ഡേവിസ്!

2020-ൽ നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരത്തിലായിരുന്നു എഫ്സി ബാഴ്സലോണക്ക് നാണംകെട്ട തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്. രണ്ടിനെതിരെ 8 ഗോളുകൾക്ക് ബയേൺ അവരെ പരാജയപ്പെടുത്തുകയായിരുന്നു. മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു ബയേണിന്റെ കനേഡിയൻ സൂപ്പർ താരമായ അൽഫോൻസോ ഡേവിസ് നടത്തിയിരുന്നത്. അദ്ദേഹത്തിന്റെ സോളോ റണ്ണൊക്കെ ആരാധകർ ഒരിക്കലും മറക്കാൻ ഇടയില്ലാത്ത ഒന്നാണ്.

സൂപ്പർ താരം ലയണൽ മെസ്സിയെ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഡേവിസ്.മത്സരത്തിനുശേഷം മെസ്സിയുടെ ജേഴ്സി സ്വന്തമാക്കാൻ ഡേവിസ് ആഗ്രഹിച്ചിരുന്നു. എന്നാൽ മെസ്സി അന്ന് ജേഴ്സി നൽകിയിരുന്നില്ല. അക്കാര്യത്തിൽ തനിക്ക് സങ്കടമുണ്ട് എന്നത് പിന്നീട് ഡേവിസ് തന്നെ വെളിപ്പെടുത്തിയിരുന്നു. പക്ഷേ കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ മെസ്സിയുടെ ജേഴ്സി സ്വന്തമാക്കാൻ ഈ സൂപ്പർതാരത്തിന് കഴിഞ്ഞു.

ബയേണും പിഎസ്ജിയും തമ്മിലായിരുന്നു കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ ഏറ്റുമുട്ടിയിരുന്നത്.പിഎസ്ജിയെ പരാജയപ്പെടുത്തിക്കൊണ്ട് പുറത്താക്കാൻ ബയേണിന് അന്ന് സാധിച്ചിരുന്നു.ലയണൽ മെസ്സി അവസാനമായി കളിച്ച ചാമ്പ്യൻസ് ലീഗ് മത്സരം കൂടിയായിരുന്നു അത്. ആ മത്സരത്തിൽ ഉണ്ടായിരുന്ന ഡേവിസ് മെസ്സിയോട് ജേഴ്സി ആവശ്യപ്പെട്ടിരുന്നു.മെസ്സി ഈ താരത്തിന് ജേഴ്സി നൽകുകയും ചെയ്തു.

കഴിഞ്ഞ ദിവസം ഈ ജേഴ്സിയുടെ ചിത്രം അൽഫോൻസോ ഡേവിസ് തന്റെ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായി കൊണ്ട് പങ്കുവെച്ചിട്ടുണ്ട്.മെസ്സിയുടെ ജേഴ്സി തന്റെ വീട്ടിൽ ഫ്രെയിം ചെയ്തു വെച്ചിരിക്കുകയാണ് ഈ സൂപ്പർ താരം. കാനഡയിൽ ഉള്ള വീട്ടിലാണ് ഡേവിസ് സൂക്ഷിച്ചു വച്ചിരിക്കുന്നത്. ഇത് മെസ്സി ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. അദ്ദേഹത്തെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ റയൽ മാഡ്രിഡ് നടത്തുന്നുണ്ട്. വരുന്ന സമ്മറിൽ അദ്ദേഹം റയലിലേക്ക് എത്തും എന്നുള്ള റൂമറുകൾ സജീവമാണ്.

Leave a Reply

Your email address will not be published. Required fields are marked *