50 മില്യൺ യുറോ,മുന്നേറ്റനിരയിലേക്ക് മറ്റൊരു സൂപ്പർ താരത്തെ എത്തിച്ച് PSG!

നിരവധി സൂപ്പർ താരങ്ങളെ ലഭ്യമായിട്ടുള്ള മുന്നേറ്റ നിരയാണ് ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജിയുടെ മുന്നേറ്റ നിര. ലയണൽ മെസ്സിയും നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയുമൊക്കെ പിഎസ്ജിയിലെ സ്ട്രൈക്കർമാരാണ്.

ഇപ്പോഴിതാ മുന്നേറ്റ നിരയിലേക്ക് മറ്റൊരു താരത്തെക്കൂടി പിഎസ്ജി സ്വന്തമാക്കിയിട്ടുണ്ട്.സാസുവോളോയുടെ ഇറ്റാലിയൻ സൂപ്പർതാരമായ ജിയാൻലൂക്ക സ്‌കമാക്കയെയാണ് പിഎസ്ജി സ്വന്തമാക്കിയിട്ടുള്ളത്. ഇക്കാര്യം ഒഫീഷ്യലായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ലെ പാരീസിയൻ ഇത് കൺഫേം ചെയ്തിട്ടുണ്ട്.

50 മില്യൺ യൂറോയായിരിക്കും താരത്തിന് വേണ്ടി പിഎസ്ജി ചിലവഴിക്കുക.പിഎസ്ജിയുടെ ഈ സമ്മറിലെ രണ്ടാമത്തെ സൈനിങ്ങായിരിക്കും സ്‌കമാക്കയുടേത് എന്നാണ് ഇവർ റിപ്പോർട്ട് ചെയ്യുന്നത്.സ്‌കമാക്കയുമായുള്ള പേഴ്സണൽ ടെംസ്‌ ഒരാഴ്ച മുന്നേ തന്നെ അംഗീകരിച്ചിരുന്നു.

നേരത്തെ പോർച്ചുഗൽ ക്ലബ്ബായ പോർട്ടോയിൽ നിന്നും വീട്ടിഞ്ഞയെ സ്വന്തമാക്കാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു.ഇക്കാര്യം ഒഫീഷ്യലായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 40 മില്യൺ യൂറോയായിരുന്നു താരത്തിന് വേണ്ടി പിഎസ്ജി ചിലവഴിച്ചിരുന്നത്.

കഴിഞ്ഞ സിരി എ സീസണിൽ 16 ഗോളുകൾ നേടാൻ സ്‌കമാക്കക്ക് സാധിച്ചിരുന്നു. മുന്നേറ്റ നിരയിലേക്ക് ഒരു മികച്ച ബാക്കപ്പായി കൊണ്ടാണ് പിഎസ്ജി അദ്ദേഹത്തെ പരിഗണിക്കുന്നത്.റെനാറ്റോ സാഞ്ചസ്,സ്ക്രിനിയർ എന്നിവരെയും ടീമിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ പിഎസ്ജിയുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *