23 മത്സരങ്ങളിൽ നിന്ന് 28 ഗോൾ പങ്കാളിത്തങ്ങൾ,മെസ്സി മാരക ഫോമിലാണ്!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു.ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് അവർ മോന്റ്പെല്ലിയറെ പരാജയപ്പെടുത്തിയത്.ഈ മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സി ഗോൾ കണ്ടെത്തിയിരുന്നു.72ആം മിനുട്ടിൽ ഫാബിയാൻ റൂയിസിന്റെ പാസിൽ നിന്നും ഗോൾകീപ്പറെ കബളിപ്പിച്ചു കൊണ്ടാണ് മെസ്സി ഈ ഗോൾ നേടിയിട്ടുള്ളത്.
ലയണൽ മെസ്സി ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി നേടുന്ന പതിനാലാമത്തെ ഗോൾ ആണ് ഇത്.ഇതിന് പുറമേ 14 അസിസ്റ്റുകളും മെസ്സി കരസ്ഥമാക്കിയിട്ടുണ്ട്. 23 മത്സരങ്ങൾ മാത്രമാണ് മെസ്സി ഈ സീസണിൽ കളിച്ചിട്ടുള്ളത്. 23 മത്സരങ്ങളിൽ നിന്നാണ് ഇപ്പോൾ 28 ഗോൾ പങ്കാളിത്തങ്ങൾ മെസ്സി വഹിച്ചിട്ടുള്ളത്. താരം ഇപ്പോൾ തകർപ്പൻ ഫോമിലാണ് എന്നുള്ളതിന്റെ തെളിവുകളാണ് ഇത്.
1️⃣4️⃣ goals and 1️⃣4️⃣ assists in 2️⃣3️⃣ games.
— Paris Saint-Germain (@PSG_English) February 1, 2023
Leo Messi. 🫶❤️💙 pic.twitter.com/jL44wq3FRX
ലീഗ് വണ്ണിൽ 17 മത്സരങ്ങളാണ് മെസ്സി കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 9 ഗോളുകളും 10 അസിസ്റ്റുകളും ആണ് കരസ്ഥമാക്കിയിട്ടുള്ളത്. മാത്രമല്ല പിഎസ്ജിക്ക് വേണ്ടി ആകെ തന്റെ കരിയറിൽ 25 ഗോളുകൾ പൂർത്തിയാക്കാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്.കൂടാതെ ക്ലബ്ബ് കരിയറിൽ 697 ഗോളുകളും തന്റെ സീനിയർ കരിയറിൽ 795 ഗോളുകളും ഇപ്പോൾ മെസ്സി പൂർത്തിയാക്കി കഴിഞ്ഞു.
കഴിഞ്ഞ സീസണിൽ പിഎസ്ജിയിൽ പ്രതീക്ഷിച്ച രൂപത്തിൽ തിളങ്ങാൻ മെസ്സിക്ക് കഴിഞ്ഞിരുന്നില്ല.പക്ഷേ ഈ സീസണിൽ കാര്യങ്ങൾ അങ്ങനെയല്ല.പിഎസ്ജിക്ക് വേണ്ടിയും മെസ്സി അത്യുജ്ജ്വല പ്രകടനം പുറത്തെടുക്കുന്നു എന്നുള്ളതിന്റെ തെളിവുകളാണ് ഇവ.മെസ്സിയെ സംബന്ധിച്ചിടത്തോളം പിഎസ്ജിയിലെ ഏറ്റവും വലിയ ലക്ഷ്യം എന്നുള്ളത് ചാമ്പ്യൻസ് ലീഗ് കിരീടമാണ്.പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പിഎസ്ജിയുടെ എതിരാളികൾ വമ്പൻമാരായ ബയേൺ ആണ്