ഹക്കീമി പ്രീമിയർ ലീഗിലേക്കോ? താല്പര്യം പ്രകടിപ്പിച്ച് വമ്പന്മാർ!
2021ലായിരുന്നു സൂപ്പർ താരം അഷ്‌റഫ് ഹക്കീമി ഇന്റർമിലാൻ വിട്ടുകൊണ്ട് പിഎസ്ജിയിൽ എത്തിയിരുന്നത്.പിഎസ്ജിക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 77 ലീഗ് മത്സരങ്ങൾ കളിച്ച ഈ പ്രതിരോധനിര താരം 7 ഗോളുകളും 11 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.പിഎസ്ജിയുടെ വളരെ പ്രധാനപ്പെട്ട താരമാണ് ഹക്കീമി.
പക്ഷേ പിഎസ്ജി ഇപ്പോൾ അത്ര നല്ല സമയത്തിലൂടെയല്ല പോയിക്കൊണ്ടിരിക്കുന്നത്. ലീഗ് വണ്ണിൽ മികവ് തുടരുമ്പോഴും ചാമ്പ്യൻസ് ലീഗിൽ ചലനങ്ങൾ ഒന്നും പിഎസ്ജിക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ അഷ്‌റഫ് ഹക്കീമി പുതിയ മേച്ചിൽ പുറങ്ങൾ തേടി പോയാലും അത്ഭുതപ്പെടാനില്ല.
നേരത്തെ ബന്ധപ്പെടുത്തി കൊണ്ടുള്ള ഒരു ട്രാൻസ്ഫർ റൂമർ ഫിഷാജസ് ഇപ്പോൾ പുറത്തു വിട്ടിട്ടുണ്ട്.അതായത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി ഈ സൂപ്പർതാരത്തിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.പെപ് ഗാർഡിയോള വളരെയധികം ഇഷ്ടപ്പെടുന്ന താരം കൂടിയാണ് ഹക്കീമി. നിലവിൽ ആ പൊസിഷനിൽ വാക്കർ ഉണ്ടെങ്കിലും കൂടുതൽ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് മാഞ്ചസ്റ്റർ സിറ്റിയുള്ളത്.
🚨 Manchester City rentre dans la course !
— Actu Foot Maroc (@ActuFootMaroc) April 30, 2023
Le club envisage de faire un pas pour l'arrière droit marocain Achraf Hakimi lors du mercato estival. 🇲🇦 pic.twitter.com/gtJGc6m4BG
മാഞ്ചസ്റ്റർ സിറ്റിയെ കൂടാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി എന്നിവർക്കൊക്കെ ഈ താരത്തിൽ താല്പര്യമുള്ളതായും ഇവർ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പക്ഷേ സ്വന്തമാക്കുക എന്നുള്ളത് എളുപ്പമുള്ള ഒരു കാര്യമായിരിക്കില്ല.എന്തെന്നാൽ അത്ര വേഗത്തിൽ ഹക്കീമിയെ പിഎസ്ജി കൈവിടില്ല. മാത്രമല്ല താരത്തിന് വേണ്ടി വലിയ തുക നൽകേണ്ടി വരുമെന്നുള്ള കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. മറ്റൊന്ന് ഹക്കീമി പിഎസ്ജി വിടാൻ തയ്യാറാകുമോ എന്നുള്ളതും പ്രധാനപ്പെട്ട ഒരു ചോദ്യമാണ്.