ഹക്കീമിക്കെതിരെ ലൈംഗികാതിക്രമ ആരോപണം, അന്വേഷണം ആരംഭിച്ചു!

സമകാലിക ഫുട്ബോൾ ലോകത്തെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അഷ്‌റഫ് ഹക്കീമി. നിലവിൽ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിക്ക് വേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ മൊറോക്കോക്ക് വേണ്ടി അദ്ദേഹം മികച്ച പ്രകടനം നടത്തിയിരുന്നു. മൊറോക്കോയെ സെമിഫൈനലിൽ എത്തിക്കുന്നതിൽ വലിയ പങ്കുവഹിക്കാൻ ഈ താരത്തിന് കഴിഞ്ഞിരുന്നു.

എന്നാൽ ഹക്കീമിയുമായി ബന്ധപ്പെട്ട ഒരു വാർത്ത പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയൻ ഇന്നലെ പുറത്തുവിട്ടിട്ടുണ്ട്. അതായത് 23 വയസ്സ് പ്രായമുള്ള ഒരു യുവതിയെ അഷ്‌റഫ് ഹക്കീമി ലൈംഗികമായി ആക്രമിച്ചു എന്നാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. ആ സ്ത്രീ കേസ് നൽകാൻ തയ്യാറായിട്ടില്ലെങ്കിലും പ്രോസിക്യൂട്ടർ സ്വമേധയാ ഈ വിഷയത്തിൽ കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതായത് ജനുവരി 16ന് ഹക്കീമിയും ഇരയും തമ്മിൽ ഇൻസ്റ്റഗ്രാമിൽ ചാറ്റ് ചെയ്തിട്ടുണ്ട്. പിന്നീട് ഫെബ്രുവരി 25-ാം തീയതി ഹക്കീമി ബുക്ക് ചെയ്ത് ഊബറിൽ ഈ യുവതി താരത്തിന്റെ വീട്ടിൽ എത്തുകയായിരുന്നു.ഹക്കീമിയുടെ ഭാര്യയും കുട്ടികളും വീട്ടിൽ ഇല്ലാത്ത ദിവസമായിരുന്നു ഇത്. ഇതിനുശേഷമാണ് സ്വന്തം വീട്ടിൽ വച്ച് ഹക്കീമി ലൈംഗികമായി ഈ യുവതിയെ ആക്രമിച്ചു എന്ന് ആരോപിക്കപ്പെട്ടിരിക്കുന്നത്. പിന്നീട് ഈ യുവതി സുഹൃത്തിന്റെ സഹായത്താൽ ഹക്കീമിയുടെ വീട്ടിൽ നിന്നും രക്ഷപ്പെടുകയായിരുന്നു.ഏതായാലും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.ഇതിന്റെ സത്യാവസ്ഥകൾ ഇനിയും പുറത്തേക്ക് വരേണ്ടതുണ്ട്.

ഇതുമായി ബന്ധപ്പെട്ട യാതൊരുവിധ പ്രതികരണങ്ങളും ഹക്കീമിയോ അദ്ദേഹത്തിന്റെ ക്ലബ്ബായ പിഎസ്ജിയോ നടത്തിയിട്ടില്ല. പരിക്ക് മൂലം കഴിഞ്ഞ മത്സരത്തിൽ ഹക്കീമി കളിച്ചിരുന്നില്ല. ഏതായാലും ഹക്കീമി കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയാൽ തീർച്ചയായും അത് അദ്ദേഹത്തിന്റെ കരിയറിന് വലിയ തിരിച്ചടി തന്നെയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *