RSL പ്ലേയർ ഓഫ് ദി മന്ത്:അർഹിച്ച പുരസ്ക്കാരം നേടി CR7

കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ തന്റെ ക്ലബ്ബായ അൽ നസ്റിന് വേണ്ടി സൗദി അറേബ്യൻ ലീഗിൽ തകർപ്പൻ പ്രകടനമായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്തെടുത്തിരുന്നത്. സൗദി അറേബ്യൻ ലീഗിൽ ആകെ അഞ്ച് മത്സരങ്ങളാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 10 ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്.

അതായത് 8 ഗോളുകൾ ആണ് റൊണാൾഡോ കരസ്ഥമാക്കിയിട്ടുള്ളത്.രണ്ട് അസിസ്റ്റുകളും റൊണാൾഡോ നേടി. രണ്ട് ഹാട്രിക്ക് നേട്ടങ്ങൾ ഇതിൽ ഉൾപ്പെടുന്നു.ഇപ്പോഴിതാ ഒരു അർഹിച്ച പുരസ്കാരം റൊണാൾഡോയെ തേടി എത്തിയിട്ടുണ്ട്. സൗദി അറേബ്യൻ ലീഗിലെ ഏറ്റവും മികച്ച താരത്തിനുള്ള പ്ലെയർ ഓഫ് ദി മന്ത് പുരസ്കാരമാണ് റൊണാൾഡോ സ്വന്തമാക്കിയിട്ടുള്ളത്.

സൗദി ലീഗ് തങ്ങളുടെ ഒഫീഷ്യൽ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചിട്ടുള്ളത്.താൻ കളിച്ച ആദ്യ മാസം തന്നെ പ്ലെയർ ഓഫ് ദി മന്ത് പുരസ്കാരം കരസ്ഥമാക്കാൻ റൊണാൾഡോക്ക് ഇപ്പോൾ സാധിച്ചിട്ടുണ്ട്.ഏത് രാജ്യത്തായാലും ഒരുപോലെ തിളങ്ങാൻ തനിക്ക് കഴിയുമെന്ന് ഒരിക്കൽ കൂടി റൊണാൾഡോ തെളിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!