സ്‌ക്വാഡിനെ ഉടച്ചു വാർക്കാൻ പിഎസ്ജി,സ്ഥാനം നഷ്ടമാവുക ഈ താരങ്ങൾക്ക്!

ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയെ സംബന്ധിച്ചിടത്തോളം വളരെ നിരാശാജനകമായ ഒരു സീസണാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സമ്മറിൽ ഒരുപിടി സൂപ്പർതാരങ്ങളെ സ്വന്തമാക്കിയിട്ടും ഈ സീസണിൽ കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ പിഎസ്ജിക്ക് ഉണ്ടായിരുന്നില്ല. ചാമ്പ്യൻസ് ലീഗിൽ നിന്നും ഫ്രഞ്ച് കപ്പിൽ നിന്നും പിഎസ്ജി നേരത്തെ തന്നെ പുറത്താക്കുകയായിരുന്നു.

അതുകൊണ്ടുതന്നെ സ്‌ക്വാഡിൽ വലിയ അഴിച്ചുപണികൾ നടത്താൻ പിഎസ്ജി തീരുമാനിച്ചിട്ടുണ്ട്. പല താരങ്ങൾക്കും ടീമിലെ സ്ഥാനം നഷ്ടമാകും. അത്തരത്തിലുള്ള ചില താരങ്ങളുടെ ലിസ്റ്റ് പ്രമുഖ മാധ്യമമായ മാർക്ക പുറത്തുവിട്ടിട്ടുണ്ട്.ആ താരങ്ങൾ ഇവരൊക്കെയാണ്.

എയ്ഞ്ചൽ ഡി മരിയ : താരത്തിന്റെ കരാർ ഈ സീസണോട് കൂടി അവസാനിക്കും.8 മില്യൺ യുറോ സാലറിയുള്ള താരത്തിന്റെ കരാർ പുതുക്കാൻ പിഎസ്ജിക്ക് താല്പര്യമില്ല.ബാഴ്സ,യുവന്റസ്,അത്ലറ്റിക്കോ മാഡ്രിഡ് എന്നിവരൊക്കെയാണ് താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്.

ജൂലിയൻ ഡ്രാക്സ്ലർ -ടീമിലെ അത്ര പ്രധാനപ്പെട്ടതല്ലാത്ത താരമാണ് ഇദ്ദേഹം. അതുകൊണ്ടുതന്നെ ഡ്രാക്സ്ലറെ ഒഴിവാക്കാൻ പിഎസ്ജി തീരുമാനിച്ചിട്ടുണ്ട്.സെവിയ്യ താരത്തിൽ താൽപര്യം അറിയിച്ചിട്ടുണ്ട്.

ലിയാൻഡ്രോ പരേഡസ് – ഈ അർജന്റൈൻ താരത്തേയും നിലനിർത്തേണ്ട ആവിശ്യമില്ല എന്ന തീരുമാനത്തിലാണ് നിലവിൽ പിഎസ്ജിയുള്ളത്.താരം സിരി എയിലേക്ക് തന്നെ മടങ്ങാനാണ് സാധ്യതകൾ കാണുന്നത്.

ലായ് വിൻ കുർസാവ : പരിക്ക് മൂലം വളരെ കുറഞ്ഞ മത്സരങ്ങൾ മാത്രമാണ് ഇദ്ദേഹം ലഭ്യമാവാറുള്ളത്. അതുകൊണ്ട് തന്നെ താരത്തെ ഒഴിവാക്കാൻ പിഎസ്ജി തീരുമാനിച്ചിട്ടുണ്ട്.

തിലോ കെഹ്റർ : വളരെയധികം മൂല്യമുള്ള ഒരു താരമാണ് കെഹ്റർ. പക്ഷേ താരത്തെ ഒഴിവാക്കുന്നത് കൊണ്ട് പ്രത്യേകിച്ച് പിഎസ്ജിക്ക് ഒന്നും സംഭവിക്കാനില്ല. അതുകൊണ്ടുതന്നെ വരുന്ന സമ്മറിൽ ഇദ്ദേഹത്തേയും കൈവിടാനാണ് പിഎസ്ജി തീരുമാനിച്ചിരിക്കുന്നത്.

ഈ താരങ്ങൾക്കായിരിക്കും ക്ലബ്ബിലെ സ്ഥാനം നഷ്ടമാവുക. എന്നാൽ ഒരുപാട് സൂപ്പർതാരങ്ങളെ വരുന്ന സമ്മറിൽ പിഎസ്ജി ലക്ഷ്യം വെക്കുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *