സ്ക്രിനിയറെ വിട്ടു നൽകിയില്ല,നാസർ അൽ ഖലീഫി ഭീഷണിപ്പെടുത്തിയെന്ന് ഇന്റർ സ്പോർട്ടിങ് ഡയറക്ടർ!
ഈ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി തങ്ങളുടെ പ്രതിരോധനിരയിലേക്ക് ഏറ്റവും കൂടുതൽ ലക്ഷ്യം വെച്ചിരുന്ന താരമാണ് ഇന്ററിന്റെ മിലാൻ സ്ക്രിനിയർ. എന്നാൽ താരത്തെ വിട്ടു നൽകാൻ ഇന്റർ തയ്യാറായിരുന്നില്ല.പിഎസ്ജി അവസാനമായി നൽകിയ വലിയ ഓഫറും ഇന്റർ മിലാൻ നിരസിക്കുകയായിരുന്നു.
സ്ക്രിനിയറുടെ ഇന്റർമിലാനുമായുള്ള കരാർ അടുത്ത വർഷമാണ് അവസാനിക്കുക.സ്ക്രിനിയർ ഈ കരാർ പുതുക്കിയേക്കുമെന്നുള്ള റിപ്പോർട്ടുകൾ വ്യാപകമാണ്. എന്നാൽ ഇന്റർമിലാന്റെ സ്പോർട്ടിംഗ് ഡയറക്ടറായ മറോട്ട ഒരു വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട്. അതായത് സ്ക്രിനിയറെ വിട്ട് തരില്ല എന്ന് അറിയിച്ചപ്പോൾ പിഎസ്ജി പ്രസിഡണ്ടായ നാസർ അൽ ഖലീഫി ഭീഷണിപ്പെടുത്തി എന്നാണ് ഇദ്ദേഹം ആരോപിച്ചിരിക്കുന്നത്.
സ്ക്രിനിയർ ഇന്റർ മിലാനുമായി കരാർ പുതുക്കില്ലെന്നും അദ്ദേഹത്തെ സ്വാധീനിച്ചുകൊണ്ട് അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ ഫ്രീ ഏജന്റായി കൊണ്ട് തങ്ങൾ സൈൻ ചെയ്യുമെന്നുള്ള ഭീഷണിയാണ് പിഎസ്ജി പ്രസിഡന്റ് നടത്തിയത് എന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ കണ്ടെത്തിയിട്ടുള്ളത്. ഭീഷണിയിലൂടെ താരത്തിന്റെ മൂല്യങ്ങളെ സ്വാധീനിക്കാനാവില്ലന്നും ഇന്റർ SD പറഞ്ഞിട്ടുണ്ട്.മറോട്ടയുടെ വാക്കുകൾ ഇങ്ങനെയാണ്.
Inter chief Marotta claims that PSG President Nasser Al-Khelaifi threatened him during negotiations for Milan Škriniar:
— Get French Football News (@GFFN) August 26, 2022
"I can say that the owner of our club expressed, last week, the desire not to be cajoled by PSG." https://t.co/hTt9A0AmCl
“പിഎസ്ജിയോട് ഞങ്ങൾ ഞങ്ങളുടെ നിലപാട് വ്യക്തമാക്കിയതാണ്. ഞങ്ങളുടെ ടീമിലെ വളരെ പ്രധാനപ്പെട്ട താരമാണ് അദ്ദേഹം.സ്ക്രിനിയർ ഞങ്ങളോടൊപ്പം തുടരുക തന്നെ ചെയ്യും. അദ്ദേഹം നല്ല ഒരു പയ്യനാണ്.അദ്ദേഹത്തിന്റെ കരാർ പുതുക്കാൻ വേണ്ടി ഉടൻതന്നെ ഞങ്ങൾ ചർച്ചകൾ ആരംഭിക്കും. അദ്ദേഹം കരാർ പുതുക്കും എന്നുള്ള കാര്യത്തിൽ ഞാൻ ശുഭാപ്തി വിശ്വാസക്കാരനാണ്.നിങ്ങൾക്ക് ഒരിക്കലും നിങ്ങളുടെ ഭീഷണികൾ കൊണ്ട് ഒരു താരത്തിന്റെ മൂല്യങ്ങളെ സ്വാധീനിക്കാനാവില്ല ” ഇതാണ് ഇന്റർ SD പറഞ്ഞിട്ടുള്ളത്.
ഏതായാലും താരത്തെ ലഭിക്കില്ല എന്നുള്ളത് പിഎസ്ജിക്ക് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്.റാമോസ്,മാർക്കിഞ്ഞോസ്,കിമ്പമ്പേ എന്നിവരെ സെന്റർ ബാക്ക് പൊസിഷനിൽ പിഎസ്ജിക്ക് ഇപ്പോൾ ലഭ്യമാണ്.