സൂപ്പർ സ്ട്രൈക്കറെ നോട്ടമിട്ട് PSG യുടെ പുതിയ സ്പോർട്ടിങ് ഡയറക്ടർ, പണി കിട്ടുക നെയ്മർക്ക്!

പിഎസ്ജിയുടെ പുതിയ സ്പോർട്ടിങ് അഡ്വൈസറായി കൊണ്ട് ലൂയിസ് കാംപോസ് കഴിഞ്ഞ ദിവസം ചുമതലയേറ്റിരുന്നു.ടീമിന്റെ പോരായ്മകൾ പരിഹരിക്കുക, ശക്തി വർദ്ധിപ്പിക്കുക എന്നുള്ളത് തന്നെയാണ് ഇദ്ദേഹത്തിന്റെയും ചുമതല.

ഏതായാലും ഇദ്ദേഹം ആദ്യമായി ടീമിലെത്തിക്കാൻ ഉദ്ദേശിക്കുന്ന താരം ബയേണിന്റെ സൂപ്പർ സ്ട്രൈക്കറായ റോബർട്ട് ലെവന്റോസ്ക്കിയാണ്.നിലവിൽ ലെവന്റോസ്ക്കി ബയേൺ വിടാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ബയേൺ ഇക്കാര്യത്തിൽ തീരുമാനം കൈക്കൊണ്ടിട്ടില്ല. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെയാണ് ലെവയെ പിഎസ്ജി ലക്ഷ്യം വെച്ചിരിക്കുന്ന കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

നിലവിൽ പിഎസ്ജിയുടെ ഗോളടി ചുമതല ഭൂരിഭാഗവും നിർവഹിക്കുന്നത് സൂപ്പർ താരം കിലിയൻ എംബപ്പേയാണ്. അദ്ദേഹത്തിന്റെ ജോലിഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ലെവയെ പിഎസ്ജി ലക്ഷ്യം വെച്ചിരിക്കുന്നത്.ലെവയെ ടീമിലേക്ക് എത്തിക്കാൻ കഴിഞ്ഞാൽ അത് ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുക സൂപ്പർതാരം നെയ്മർ ജൂനിയറെയായിരിക്കും.താരത്തെ വിൽക്കാനുള്ള ആലോചനകൾ അപ്പോൾ പിഎസ്ജി വർധിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ലെവയെ പിഎസ്ജി ലക്ഷ്യം വെച്ചത് ബാഴ്സക്കും വലിയ തിരിച്ചടിയാണ്. ബാഴ്സ ടീമിലേക്ക് എത്തിക്കാൻ ഉദ്ദേശിക്കുന്ന താരമാണ് ലെവന്റോസ്ക്കി. അതുകൊണ്ടുതന്നെ താരത്തിന്റെ കാര്യത്തിൽ ബാഴ്സക്ക് വെല്ലുവിളി നേരിടേണ്ടി വന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *