സൂപ്പർ താരത്തിന്റെ കരാർ പുതുക്കണം, ചർച്ചകൾ ആരംഭിച്ച് PSG!
പിഎസ്ജിയുടെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് മധ്യനിര താരമായ മാർക്കോ വെറാറ്റി. കഴിഞ്ഞ പത്ത് വർഷമായി പിഎസ്ജിയിലെ സ്ഥിര സാന്നിധ്യങ്ങളിൽ ഒരാളാണ് അദ്ദേഹം.പിഎസ്ജിയുടെ മധ്യനിരയെ ഒട്ടുമിക്ക മത്സരങ്ങളിലും പൂർണ്ണമായും നിയന്ത്രിക്കുന്നത് വെറാറ്റിയാണ്.
താരത്തിന്റെ ക്ലബ്ബുമായുള്ള കരാർ 2024 ലാണ് അവസാനിക്കുക. താരത്തെ ഇനിയും ഏറെ വർഷം നിലനിർത്താൻ തന്നെയാണ് പിഎസ്ജിയുടെ തീരുമാനം. അതുകൊണ്ടുതന്നെ താരത്തിന്റെ കരാർ പുതുക്കാനുള്ള ചർച്ചകൾ ഇപ്പോൾ പിഎസ്ജി ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Report: PSG Is Beginning Extension Conversations with Star Player https://t.co/tJpKh8cGs0
— PSG Talk (@PSGTalk) May 1, 2022
വെറാറ്റിക്കും ക്ലബ്ബിൽ തുടരാൻ തന്നെയാണ് താൽപര്യം.അത്കൊണ്ട് തന്നെ കരാർ പുതുക്കാൻ കഴിയുമെന്നു തന്നെയാണ് പിഎസ്ജി പ്രതീക്ഷിക്കുന്നത്. കൂടാതെ വെറാറ്റിക്കൊപ്പം കൂടുതൽ സൂപ്പർതാരങ്ങളെ എത്തിച്ചുകൊണ്ട് മധ്യനിര ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് നിലവിൽ പിഎസ്ജിയുള്ളത്.പോൾ പോഗ്ബ അടക്കമുള്ളവരെയാണ് പിഎസ്ജി ലക്ഷ്യം വെച്ചിരിക്കുന്നത്.
ഈ ലീഗ് വണ്ണിൽ 21 മത്സരങ്ങളാണ് ആകെ വെറാറ്റി കളിച്ചിട്ടുള്ളത്. രണ്ടു ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് താരത്തിന്റെ സമ്പാദ്യം. പരിക്കുകൾ പലപ്പോഴും ഈ സീസണിൽ താരത്തിന് വിനയാവുകയായിരുന്നു.പിഎസ്ജിക്ക് വേണ്ടി ആകെ 370-ൽ പരം മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് വെറാറ്റി.