സൂപ്പർ താരങ്ങൾ ഗോളടിച്ചു,PSG ക്ക് തകർപ്പൻ ജയം!
തകർപ്പൻ ജയത്തോടെ വിജയ വഴിയിലേക്ക് തിരിച്ചെത്തി പിഎസ്ജി.ലീഗ് വണ്ണിൽ നടന്ന 28-ആം റൗണ്ട് പോരാട്ടത്തിൽ ബോർഡെക്സിനെയാണ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പിഎസ്ജി തകർത്തു വിട്ടത്. സൂപ്പർതാരങ്ങളായ കിലിയൻ എംബപ്പേയും നെയ്മർ ജൂനിയറും പരേഡസുമാണ് പിഎസ്ജിക്ക് വേണ്ടി ഗോളുകൾ നേടിയത്. അവസാനം പിഎസ്ജി കളിച്ച രണ്ട് മത്സരങ്ങളിലും പരാജയം രുചിച്ചിരുന്നു. അതിൽ നിന്നൊരു തിരിച്ചുവരവ് നടത്താൻ പിഎസ്ജിക്ക് സാധിച്ചു.
1️⃣0️⃣🇧🇷 | 7️⃣🇫🇷 pic.twitter.com/CojOloy8vG
— Paris Saint-Germain (@PSG_English) March 13, 2022
സൂപ്പർതാരങ്ങളായ നെയ്മറും മെസ്സിയും എംബപ്പേയും പിഎസ്ജിയുടെ ആദ്യ ഇലവനിൽ ഇടം നേടിയിരുന്നു. മത്സരത്തിന്റെ ഇരുപത്തിനാലാം മിനിറ്റിൽ എംബപ്പേയാണ് പിഎസ്ജിയുടെ അക്കൗണ്ട് തുറന്നത്.വൈനാൾഡത്തിന്റെ അസിസ്റ്റിൽ നിന്നാണ് താരം ഗോൾ കണ്ടെത്തിയത്.52-ആം മിനിട്ടിലാണ് നെയ്മറുടെ ഗോൾ പിറക്കുന്നത്.ഹക്കീമിയുടെ പാസിൽ നിന്നാണ് നെയ്മർ ഗോൾ നേടിയത്.61-ആം മിനുട്ടിൽ പരേഡസ് പിഎസ്ജിയുടെ ഗോൾ പട്ടിക പൂർത്തിയാക്കി. ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ ഒരു തകർപ്പൻ ഷോട്ടിലൂടെയാണ് പരേഡസ് ഗോൾ നേടിയത്.28 മത്സരങ്ങളിൽനിന്ന് 65 പോയിന്റുള്ള പിഎസ്ജി തന്നെയാണ് ഒന്നാമത്.