സൂപ്പർ താരങ്ങൾക്കിടമില്ല, ഫ്രഞ്ച് ലീഗിലെ ബെസ്റ്റ് ഇലവൻ ഇങ്ങനെ!

ഈ സീസണിന്റെ പകുതി പിന്നിട്ട് കഴിയുമ്പോൾ ലീഗ് വണ്ണിലെ ഒന്നാം സ്ഥാനക്കാർ പിഎസ്ജി തന്നെയാണ്.46 പോയിന്റുള്ള പിഎസ്ജി മറ്റുള്ള ടീമുകളെക്കാൾ ബഹുദൂരം മുന്നിലാണ്. എന്നാൽ കഴിഞ്ഞ ദിവസം പ്രമുഖ ഫ്രഞ്ച് മാധ്യമങ്ങളായ RMC സ്പോർട്ടും ലെ എക്യുപെയും ലീഗ് വണ്ണിലെ ബെസ്റ്റ് ഇലവനെ പുറത്ത് വിട്ടിരുന്നു. ഇതുവരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അവർ ഇലവൻ പുറത്ത് വിട്ടത്.പിഎസ്ജിയുടെ സൂപ്പർ താരങ്ങൾക്ക് ഇടം നേടാനായില്ല എന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം.

സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, നെയ്മർ ജൂനിയർ, കിലിയൻ എംബപ്പേ എന്നിവർക്ക് ഇടം നേടാൻ സാധിച്ചിട്ടില്ല.മാർക്കിഞ്ഞോസ്, അഷ്‌റഫ്‌ ഹക്കീമി എന്നിവരാണ് പിഎസ്ജിയുടെ അഭിമാനം കാത്തവർ. നമുക്ക് രണ്ട് മാധ്യമങ്ങളുടെയും ബെസ്റ്റ് ഇലവനുകൾ ഒന്ന് പരിശോധിക്കാം.

ലെ എക്യുപെയുടെ ഇലവൻ ഇങ്ങനെയാണ്..

Antony Lopes (Lyon), Hamari Traoré (Rennes), Marquinhos (PSG), Gerzino Nyamsi (Strasbourg) and Birger Meling (Rennes); Johan Gastien (Clermont), Ghana Gueye (PSG) and Seko Fofana (Lens); Téji Savanier (Montpellier), Dimitri Payet (Olympique de Marseille) and Martin Terrier (Rennes).

RMC സ്പോർട്ടിന്റെ ഇലവൻ ഇതാ..

Ivo Grbic (Lille), Achraf Hakimi (PSG), William Saliba (Olympique Marseille), Mamadou Sakho (Montpellier) and Przemyslaw Frankowski (Lens); Mario Lemina (Nice), Lovro Majer (Rennes) and Mattéo Guendouzi (Olympique de Marseille); Andy Delort (Nice), Gaetan Laborde (Rennes) and Kamaldeen Sulemana (Rennes).

ഈ ലീഗ് വണ്ണിൽ 9 ഗോളുകളും 8 അസിസ്റ്റുകളും നേടിക്കൊണ്ട് സൂപ്പർ താരം കിലിയൻ എംബപ്പേ മിന്നുന്ന ഫോമിലാണ് ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ എന്ത്‌ കൊണ്ടാണ് താരത്തിന് ഇടം ലഭിക്കാത്തത് എന്നുള്ള പിഎസ്ജി ആരാധകരിലെ വലിയൊരു ചോദ്യചിഹ്നമാണ്.

Leave a Reply

Your email address will not be published. Required fields are marked *