സൂപ്പർ താരം മൂന്നാഴ്ച്ചയോളം പുറത്തിരിക്കേണ്ടി വരും, പിഎസ്ജിക്ക് തിരിച്ചടി!
യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ വമ്പൻമാരായ പിഎസ്ജി തോൽവി വഴങ്ങിയിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റിയാണ് പിഎസ്ജിയെ പരാജയപ്പെടുത്തിയത്. മത്സരത്തിനുള്ള പിഎസ്ജി സ്‌ക്വാഡിൽ സൂപ്പർ താരം മാർക്കോ വെറാറ്റി ഇടം നേടിയിരുന്നുവെങ്കിലും അദ്ദേഹത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല. പരിശീലനത്തിനിടെ ഏറ്റ പരിക്കായിരുന്നു അദ്ദേഹത്തിന് തിരിച്ചടിയായത്.മസിൽ ഇഞ്ചുറിയായിരുന്നു വെറാറ്റിയെ അലട്ടിയത്.
ഇപ്പോഴിതാ ആ പരിക്കിന്റെ കൂടുതൽ വിശദാശംങ്ങൾ പുറത്തേക്ക് വന്നിട്ടുണ്ട്. വെറാറ്റി മൂന്നാഴ്ച്ചയോളം പുറത്തിരിക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെയാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.വെറാറ്റിയെ സംബന്ധിച്ചിടത്തോളം ഈ സീസണിലുടനീളം അദ്ദേഹത്തെ പരിക്ക് അലട്ടി കൊണ്ടിരിക്കുകയാണ്.
Marco Verratti is reportedly going to be out of action for another three weeks after the Paris Saint-Germain and Italy midfielder sustained a muscular injury https://t.co/5TQ4kaatce #PSG #Azzurri #UCL
— footballitalia (@footballitalia) November 25, 2021
ഈ സീസണിന്റെ തുടക്കത്തിൽ തന്നെ കാൽമുട്ടിനേറ്റ പരിക്ക് മൂലം വെറാറ്റിക്ക് ചില മത്സരങ്ങൾ നഷ്ടമായിരുന്നു. ഹിപ് ഇഞ്ചുറിയിൽ നിന്നും മുക്തി നേടിയ ശേഷമാണ് വെറാറ്റി കഴിഞ്ഞ നാന്റെസിനെതിരെയുള്ള മത്സരത്തിൽ ഇറങ്ങിയിരുന്നത്. ഇപ്പോഴിതാ താരം വീണ്ടും പരിക്കിന്റെ പിടിയിലാണ്.
ഈ സീസണിൽ 8 മത്സരങ്ങൾ മാത്രമാണ് വെറാറ്റി കളിച്ചിട്ടുള്ളത്.6 ലീഗ് വൺ മത്സരങ്ങളും രണ്ട് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളുമാണ് താരം കളിച്ചിട്ടുള്ളത്.601 മിനുട്ടാണ് താരം ആകെ കളിച്ചത്.കൂടാതെ ഇറ്റലിയുടെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളും വെറാറ്റിക്ക് നഷ്ടമായിരുന്നു.