സുൽത്താൻ ഈസ് ബാക്ക്.. നെയ്മർ ടീമിനൊപ്പം പരിശീലനം ആരംഭിച്ചു!
ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർ കഴിഞ്ഞ നാലുമാസത്തോളം കളിക്കളത്തിന് പുറത്തായിരുന്നു. ഗുരുതരമായി പരിക്കേറ്റത് കാരണം അദ്ദേഹത്തിന് കഴിഞ്ഞ സീസണിന്റെ അവസാനത്തിലെ ഒരുപാട് മത്സരങ്ങൾ നഷ്ടമായിരുന്നു.ഇപ്പോൾ അതിൽ നിന്നെല്ലാം നെയ്മർ ജൂനിയർ മുക്തനായിട്ടുണ്ട്.
നേരത്തെ തന്നെ നെയ്മർ ജൂനിയർ തനിച്ചുള്ള പരിശീലനം തുടങ്ങിയിരുന്നു.എന്നാൽ ഇന്നലെ മുതൽ നെയ്മർ കളക്ടീവ് പരിശീലനം ആരംഭിച്ചിട്ടുണ്ട്.പിഎസ്ജി ടീമിനോടൊപ്പമാണ് നെയ്മർ ഇപ്പോൾ ട്രെയിനിങ് നടത്തുന്നത്. വരുന്ന പ്രീ സീസൺ ഫ്രണ്ട്‌ലി മത്സരങ്ങൾക്കുള്ള ഒരുക്കത്തിലാണ് നെയ്മർ ഉള്ളത്. ജപ്പാൻ ടൂറിൽ നെയ്മർ ഈ പാരിസിയൻ ക്ലബ്ബിനൊപ്പം ഉണ്ടാവും.
🚨 Neymar was back in collective training this afternoon! 🇧🇷🏃🏻♂️
— PSGhub (@PSGhub) July 15, 2023
pic.twitter.com/4KSINgGJ6A
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്ർ, ഇന്റർമിലാൻ എന്നീ ക്ലബ്ബുകൾക്കെതിരെ പിഎസ്ജി സൗഹൃദ മത്സരം കളിക്കുന്നുണ്ട്.ഈ മത്സരത്തിൽ നെയ്മർ ജൂനിയർ പങ്കാളിയാവും എന്നാണ് അറിയാൻ സാധിക്കുന്നത്. അതേസമയം നെയ്മർ പിഎസ്ജി വിടുമെന്നുള്ള റൂമറുകൾ സജീവമാണ്.എന്നാൽ നിലവിൽ അതിന് സാധ്യത കുറവാണ് എന്ന് തന്നെയാണ് വിലയിരുത്തലുകൾ.