സിദാനെ പിഎസ്ജിയുടെ പരിശീലകനാക്കണം,പുതിയ പ്രസ്താവനയുമായി ഫ്രഞ്ച് പ്രസിഡന്റും!

സൂപ്പർ താരം കിലിയൻ എംബപ്പെയെ ക്ലബ്ബിൽ നിലനിർത്തുക എന്നുള്ളതായിരുന്നു പിഎസ്ജി ഏറ്റവും കൂടുതൽ പരിഗണന നൽകിയിരുന്ന കാര്യം. അത് സാധ്യമാക്കാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു.ഫ്രഞ്ച് പ്രസിഡന്റായ ഇമ്മാനുവൽ മക്രോൺ വരെ ഇക്കാര്യത്തിൽ സ്വാധീനം ചെലുത്തിയിരുന്നു.പിഎസ്ജിയുടെ അടുത്ത ലക്ഷ്യം എന്നുള്ളത് പരിശീലകനായി കൊണ്ട് സിദാനെ എത്തിക്കുക എന്നുള്ളതാണ്. എന്നാൽ ഇതുവരെ സിദാൻ ഇതിന് സമ്മതം മൂളിയിട്ടില്ല.

ഇപ്പോഴിതാ ഫ്രാൻസിന്റെ പ്രസിഡന്റായ ഇമ്മാനുവൽ മക്രോൺ സിദാന്റെ കാര്യത്തിലും ഒരു പ്രസ്താവന നടത്തിയിട്ടുണ്ട്.അതായത് ഒരു വലിയ ഫ്രഞ്ച് ക്ലബ്ബിന്റെ പരിശീലകനായി കൊണ്ട് സിനദിൻ സിദാൻ ഫ്രാൻസിലേക്ക് തിരിച്ചെത്തുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത് എന്നാണ് ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം RMC സ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.മക്രോണിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“എനിക്ക് കിലിയൻ എംബപ്പെയുമായി സംസാരിക്കാൻ സാധിച്ചിരുന്നു. പക്ഷേ അദ്ദേഹം പിഎസ്ജിയിൽ തുടരാൻ തീരുമാനിച്ചത് അദ്ദേഹത്തിന്റെ മാത്രം ചോയിസാണ്. അദ്ദേഹത്തിന്റെ പക്വത അദ്ദേഹം തെളിയിച്ചതാണ്. ഒരുപാട് ഉത്തരവാദിത്വത്തോടും ആത്മാർത്ഥതയോടും കൂടി അദ്ദേഹം ഒരു കരിയർ ബിൽഡ് ചെയ്യാൻ പോവുകയാണ്. ഞാൻ സിനദിൻ സിദാനുമായി സംസാരിച്ചിട്ടില്ല. പക്ഷേ എനിക്ക് അദ്ദേഹത്തോട് വലിയ ആരാധനയുണ്ട്. തീർച്ചയായും അദ്ദേഹത്തെ ഞങ്ങൾക്ക് ആവശ്യമുണ്ട്.അദ്ദേഹം ഒരു വലിയ ഫ്രഞ്ച് ക്ലബ്ബിനെ പരിശീലിപ്പിക്കാൻ എത്തുകയാണെങ്കിൽ അത് മികചൊരു കാര്യമായിരിക്കും. ഫുട്ബോളിന്റെ കാര്യത്തിൽ ഫ്രാൻസ് ഒരു മികച്ച രാജ്യമാണ് എന്ന് പറയൽ എന്റെ റോളാണ്. മാത്രമല്ല വലിയ ആരാധകരും ഇവിടെയുണ്ട്. അതുകൊണ്ടു തന്നെ ഏറ്റവും മികച്ചവർ ഇവിടെ ഉണ്ടാവൽ പ്രധാനപ്പെട്ട ഒരു കാര്യമാണ് ” ഇതാണ് ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.

കാസ്റ്റില്ല, റയൽ മാഡ്രിഡ് എന്നീ ടീമുകളെയാണ് ഇതുവരെ സിദാൻ പരിശീലിപ്പിച്ചിട്ടുള്ളത്.റയലിന് ഹാട്രിക് ചാമ്പ്യൻസ് ലീഗ് കിരീടം നേടി കൊടുക്കാൻ സിദാന് സാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *