സാലറി കുറക്കാൻ മെസ്സി തയ്യാറല്ല,പിഎസ്ജി പ്രതിസന്ധിയിൽ!
സൂപ്പർ താരം ലയണൽ മെസ്സിയുടെ പിഎസ്ജിയുമായുള്ള കോൺട്രാക്ട് വരുന്ന ജൂലൈ മാസത്തിലാണ് അവസാനിപ്പിക്കുക. ഈ കരാർ പുതുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ ക്ലബ്ബ് നടത്തുന്നത്. മെസ്സിക്ക് ഒരു ഓഫർ ക്ലബ്ബ് നൽകിയിട്ടുണ്ടെങ്കിലും അത് ഇതുവരെ ലയണൽ മെസ്സി സ്വീകരിച്ചിട്ടില്ല.
നിരവധി സൂപ്പർതാരങ്ങൾ ഉണ്ടായതിനാൽ പിഎസ്ജിയുടെ വെയ്ജ് ബിൽ വളരെയധികം ഉയർന്നതാണ്. അതുകൊണ്ടുതന്നെ FFP നിയമങ്ങൾ ഇപ്പോൾ ക്ലബ്ബിന് വലിയ തലവേദനയാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.വെയ്ജ് ബിൽ കുറയ്ക്കേണ്ട ഒരു സാഹചര്യം വന്നതിനാൽ മെസ്സിയുടെ പുതിയ കരാറിൽ സാലറി കുറക്കാനുള്ള ഒരു നീക്കമായിരുന്നു ക്ലബ്ബ് നടത്തിയിരുന്നത്.
PSG's contract negotiations with Lionel Messi are getting complicated 😖
— GOAL News (@GoalNews) April 1, 2023
അതായത് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന സാലറിയെക്കാൾ കുറഞ്ഞ സാലറിയാണ് പിഎസ്ജി മെസ്സിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.പക്ഷേ മെസ്സി ഇത് അംഗീകരിച്ചിട്ടില്ല. സാലറി കുറക്കാൻ ലയണൽ മെസ്സി തയ്യാറായിട്ടില്ല.ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം ഇപ്പോൾ സ്ഥിരീകരിച്ചിട്ടുള്ളത്.
ഇതോടെ പ്രതിസന്ധിയിൽ ആയിരിക്കുന്നത് പിഎസ്ജി തന്നെയാണ്. അവർക്ക് മെസ്സിയുടെ കരാർ പുതുക്കാൻ ആഗ്രഹമുണ്ട്. പക്ഷേ തടസ്സമായി നിലകൊള്ളുന്നത് FFP നിയമങ്ങൾ തന്നെയാണ്. അതേസമയം മെസ്സിയെ തിരികെ എത്തിക്കാൻ ബാഴ്സ ഇപ്പോൾ കഠിനമായ പരിശ്രമങ്ങൾ നടത്തുന്നുണ്ട്. അതും പിഎസ്ജിക്ക് ഒരു വെല്ലുവിളിയാണ്.