സാംബ ഡി ഓർ പുരസ്കാരം നെയ്മർ ജൂനിയർക്ക്!
2020-ലെ യൂറോപ്പിലെ ഏറ്റവും മികച്ച ബ്രസീലിയൻ താരത്തിനുള്ള സാംബ ഡി ഓർ പുരസ്കാരം പിഎസ്ജി സൂപ്പർ താരം നെയ്മർ ജൂനിയർക്ക്. ഇന്നലെയാണ് താരത്തിന് പുരസ്കാരം ഔദ്യോഗികമായി സമ്മാനിക്കപ്പെട്ടത്. കഴിഞ്ഞ വർഷം പിഎസ്ജിക്ക് വേണ്ടി നടത്തിയ തകർപ്പൻ പ്രകടനമാണ് താരത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. ഇത് നാലാം തവണയാണ് നെയ്മർ സാംബ ഡി ഓർ പുരസ്കാരം നേടുന്നത്.2019-20 സീസണിൽ പിഎസ്ജിക്ക് വേണ്ടി 19 ഗോളുകളും 12 അസിസ്റ്റുകളും നെയ്മർ ജൂനിയർ നേടിയിരുന്നു.കൂടാതെ പിഎസ്ജിയെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കാനും നെയ്മർക്ക് സാധിച്ചിരുന്നു.
Neymar Wins the 2020 Samba D’or for the Best Brazilian Footballer in Europe https://t.co/1fHU6voSlg
— PSG Talk 💬 (@PSGTalk) April 30, 2021
2019-ലെ സാംബ ഡി ഓർ പുരസ്കാരം നേടിയിരുന്നത് ലിവർപൂളിന്റെ ബ്രസീലിയൻ ഗോൾകീപ്പർ ആലിസൺ ബക്കറായിരുന്നു. ചാമ്പ്യൻസ് ലീഗിലെ മികച്ച പ്രകടനത്തിന്റെ ഫലമായിട്ടായിരുന്നു ആലിസണ് പുരസ്കാരം ലഭിച്ചത്.2021-ലെ പുരസ്കാരത്തിന് സാധ്യത കൽപ്പിക്കപ്പെടുന്നതും നെയ്മർക്ക് തന്നെയാണ്. ഈ ചാമ്പ്യൻസ് ലീഗിൽ മികച്ച രൂപത്തിലാണ് നെയ്മറുടെ പിഎസ്ജി കളിക്കുന്നതു. കൂടാതെ കോപ്പ അമേരിക്ക ഈ വർഷം നടക്കുന്നുമുണ്ട്. നിലവിലെ കോപ്പ അമേരിക്ക ജേതാക്കൾ ബ്രസീലാണ്.29-കാരനായ താരത്തിൽ തന്നെയാണ് ബ്രസീലിന്റെ പ്രതീക്ഷകൾ.
#Neymar vient d'être signé Samba d'Or de l'année 2020. 🇧🇷🏅
— Goal France 🇫🇷 (@GoalFrance) April 30, 2021
C'est la 4e fois de sa carrière que l'attaquant du #PSG obtient cette distinction. 👏 pic.twitter.com/v7vq23ihuo