സഹോദരിയുടെ ബർത്ത് ഡേയാണോ?നെയ്മർ പരിക്കേറ്റ് പുറത്തായിരിക്കും,ശാപം തുടരുന്നു.

ഇന്നലെ ഫ്രഞ്ച് ലീഗിൽ നടന്ന മത്സരത്തിൽ ലില്ലിയെ പരാജയപ്പെടുത്താൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് പിഎസ്ജി വിജയം കരസ്ഥമാക്കിയത്. മത്സരത്തിൽ സൂപ്പർ താരം നെയ്മർ ജൂനിയർ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയിരുന്നു.

എന്നാൽ മത്സരത്തിന്റെ 51ആം മിനുട്ടിൽ നെയ്മർക്ക് പരിക്കേറ്റ് കളം വിടേണ്ടിവന്നു.താരത്തിന്റെ ആങ്കിളിനാണ് പരിക്കേറ്റിട്ടുള്ളത്.പിഎസ്ജിയുടെ അടുത്ത മത്സരം താരത്തിന് നഷ്ടമാകും എന്നുള്ളത് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്.ബയേണിനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരം കളിക്കുമോ എന്നുള്ളത് സംശയകരമായ കാര്യമാണ്.

നെയ്മർക്ക് ഒരിക്കൽ കൂടി പരിക്കേറ്റതോടെ ആ ശാപത്തിന്റെ കഥ വീണ്ടും ഉയർത്തെഴുന്നേറ്റു വന്നിട്ടുണ്ട്. അതായത് നെയ്മർ ജൂനിയറുടെ സഹോദരിയായ റഫയേല സാന്റോസിന്റെ ജന്മദിനം മാർച്ച് പതിനൊന്നാം തീയതിയാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി സഹോദരിയുടെ ജന്മദിനത്തോട് അടുപ്പിച്ച് നെയ്മർക്ക് പരിക്കേൽക്കാറുണ്ട്. അല്ല എന്നുണ്ടെങ്കിൽ അദ്ദേഹത്തിന് സസ്പെൻഷൻ ലഭിക്കാറുണ്ട്, ചുരുക്കത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെ ഭൂരിഭാഗം തവണയും നെയ്മർക്ക് സഹോദരിയുടെ ബർത്ത് ഡേ ആഘോഷിക്കാൻ കഴിയാറുണ്ട്.

സമീപകാലത്തെ കണക്കുകൾ നമുക്കൊന്ന് പരിശോധിക്കാം. 2018 ഫെബ്രുവരി 28ആം തീയതി പരിക്കേറ്റ് നെയ്മർ പുറത്തുപോയി. 2019 ജനുവരി 24ആം തീയതി ആയിരുന്നു പരിക്ക്. 2020 ഫെബ്രുവരി മൂന്നാം തീയതിയും 2021 ഫെബ്രുവരി പതിനൊന്നാം തീയതി നെയ്മർക്ക് പരിക്കേറ്റു. 2022ൽ മാത്രമാണ് നെയ്മർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.ഈ വർഷം വീണ്ടും നെയ്മർക്ക് പരിക്കേൽക്കുകയായിരുന്നു.

ചുരുക്കത്തിൽ സഹോദരിയുടെ ജന്മദിനത്തോട് അടുപ്പിച്ചുകൊണ്ട് പരിക്കേൽക്കുന്ന ശാപം നെയ്മർക്ക് ഇപ്പോഴും തുടരുകയാണ്. മാർച്ച് എട്ടാം തീയതിയാണ് ബയേണിനെതിരെ പിഎസ്ജി രണ്ടാം പാദ പ്രീ ക്വാർട്ടർ മത്സരം കളിക്കുക. ആ മത്സരത്തിൽ നെയ്മർക്ക് കളിക്കാൻ സാധിച്ചിട്ടില്ലെങ്കിൽ അത് വലിയ തിരിച്ചടിയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!