വേൾഡ് കപ്പ് വിജയം നെയ്മറുമായുള്ള ബന്ധത്തെ ബാധിച്ചോ? എംബാപ്പെ പറയുന്നു!

2017 മുതലുള്ള ലോകത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നാണ് നെയ്മർ- എംബാപ്പെ സഖ്യം.പിഎസ്ജിയുടെ ഒട്ടുമിക്ക മത്സരങ്ങളിലും രക്ഷകരാവൽ ഈ രണ്ടു താരങ്ങളിൽ ഒരാളായിരിക്കും. മാത്രമല്ല, രണ്ടു പേരും നല്ല സുഹൃത്തുക്കളുമാണ്. ഇപ്പോഴിതാ വേൾഡ് കപ്പിലെ ബ്രസീലിന്റെ തോൽവി നെയ്മറെ ബാധിച്ചിരുന്നോ എന്ന് വ്യക്തമാക്കിയിരിക്കുകയാണ് എംബാപ്പെ. നെയ്മറുടെ കാര്യത്തിൽ നിരാശയുണ്ടായിരുന്നുവെന്നും എന്നാൽ അത് തങ്ങളുടെ ബന്ധത്തെ ബാധിച്ചിട്ടില്ലെന്നും എംബാപ്പെ വ്യക്തമാക്കി. കഴിഞ്ഞ വേൾഡ് കപ്പിൽ എംബാപ്പെ ഉൾപ്പെട്ട ഫ്രാൻസ് കിരീടം നേടിയപ്പോൾ നെയ്മർ ഉൾപ്പെട്ട ബ്രസീൽ ബെൽജിയത്തോട് തോറ്റു പുറത്താവുകയായിരുന്നു.

” വേൾഡ് കപ്പ് വിജയം ഞങ്ങളുടെ ബന്ധത്തെ ബാധിച്ചിട്ടില്ല.ഞങ്ങൾക്കിടയിൽ ഒരുപാട് ബഹുമാനവും ആദരവുമുണ്ട്. അതാണ് ഞങ്ങളുടെ ബന്ധത്തിന്റെ അടിത്തറ.ഞാൻ വേൾഡ് കപ്പ് നേടി പിഎസ്ജിയിൽ മടങ്ങിയെത്തിയപ്പോൾ അദ്ദേഹത്തിന്റെ കാര്യത്തിൽ നിരാശനായിരുന്നു. അതിനാൽ തന്നെ വേൾഡ് കപ്പുമായി ബന്ധപ്പെട്ട വിഷയം സംസാരത്തിൽ വരുമ്പോൾ അത് മാറ്റാൻ ഞാൻ ശ്രദ്ധിക്കുമായിരുന്നു ” എംബാപ്പെ പറഞ്ഞു. ” നെയ്മർ നല്ലൊരു വ്യക്തിയാണ്. എന്റെ തുടക്കകാലത്ത് അദ്ദേഹം എന്നെ സഹായിച്ചതൊന്നും ഞാൻ മറക്കില്ല.പതിനെട്ടാം വയസ്സിൽ തന്നെ ഒരു വലിയ ഡ്രസിങ് റൂമിൽ എത്തുമ്പോൾ പരിഭ്രമമുണ്ടാകും. എന്നാൽ അദ്ദേഹം എന്നെ സഹായിച്ചു. അതൊരിക്കലും ഞാൻ മറക്കില്ല ” എംബപ്പേ ഫ്രാൻസ് ഫുട്ബോളിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *