വേൾഡ് കപ്പൊഴികെ എല്ലാം നേടിയവൻ,മെസ്സി ചിരിക്കുമ്പോൾ ടീമും ചിരിക്കുന്നു : പ്രശംസിച്ച് ഗാൾട്ടിയർ!
ലീഗ് വണ്ണിലെ രണ്ടാം റൗണ്ട് പോരാട്ടത്തിൽ പിഎസ്ജി മോന്റ്പെല്ലിയറിനെയാണ് നേരിടുക. ശനിയാഴ്ച രാത്രി ഇന്ത്യൻ സമയം 12:30-ന് പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് ഈയൊരു പോരാട്ടം നടക്കുക. ആദ്യ മത്സരത്തിലെ തകർപ്പൻ വിജയത്തിന്റെ ആത്മവിശ്വാസത്തിലായിരിക്കും പിഎസ്ജി ഈ മത്സരത്തിന് ഇറങ്ങുക.
ഈ മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ നിരവധി കാര്യങ്ങളൊക്കെ കുറിച്ച് പിഎസ്ജിയുടെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർ സംസാരിച്ചിട്ടുണ്ട്. കൂട്ടത്തിൽ ലയണൽ മെസ്സിയെയും ഇദ്ദേഹം പ്രശംസിച്ചിട്ടുണ്ട്. ടീമിലെ എല്ലാവരും മെസ്സിയെ സ്നേഹിക്കുന്നുവെന്നും മെസ്സി ചിരിക്കുമ്പോൾ ടീം തന്നെ ചിരിക്കുന്നു എന്നാണ് ഗാൾട്ടിയർ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
🔙🎙️🗣️
— Paris Saint-Germain (@PSG_inside) August 11, 2022
L’entraîneur du @PSG_inside a répondu aux questions de #PSGtv et des médias avant #PSGMHSC
” മെസ്സിയുടെ മികവിന്റെ കാര്യത്തിൽ എനിക്ക് അത്ഭുതമൊന്നുമില്ല. കാരണം ഇത്രയധികം റെക്കോർഡുകളും കിരീടങ്ങളുമുള്ള ഒരു ഗ്രേറ്റ് പ്രൊഫഷണലാണ് മെസ്സി. അത് എപ്പോഴും മെസ്സി സ്ഥിരീകരിക്കുകയും ചെയ്യുന്നു. പരിശീലനങ്ങളിൽ മെസ്സി സജീവമായി ഇടപെടുന്നുണ്ട്. ഞങ്ങളുടെ താരങ്ങൾക്ക് അദ്ദേഹം ഒരു ഇൻസ്പിരേഷനാണ്. വേൾഡ് കപ്പ് ഒഴികെയുള്ള എല്ലാം നേടിയവനാണ് മെസ്സി.ഒരുപാട് വ്യക്തിഗത നേട്ടങ്ങളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. പക്ഷേ അതിലൊന്നും മെസ്സി സംതൃപ്തനല്ല. മെസ്സി ഹാപ്പിയാണ്.അദ്ദേഹം ചിരിക്കുമ്പോൾ ടീം തന്നെ ചിരിക്കുന്നു.എല്ലാവരും അദ്ദേഹത്തെ സ്നേഹിക്കുന്നു ” ഇതാണ് ഗാൾട്ടിയർ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ മത്സരത്തിൽ മിന്നുന്ന പ്രകടനം പുറത്തെടുക്കാൻ മെസ്സിക്ക് സാധിച്ചിരുന്നു.മോന്റ്പെല്ലിയറിനെതിരെയും പിഎസ്ജി ഏറ്റവും കൂടുതൽ പ്രതീക്ഷകൾ വെച്ച് പുലർത്തുന്നത് മെസ്സിയിൽ തന്നെയാണ്.