വെറാറ്റിയും മിഡിൽ ഈസ്റ്റിലേക്ക്, ക്ലബുമായി എഗ്രിമെന്റിലെത്തി PSG!
ഒരു വലിയ അഴിച്ചു പണിയാണ് ഇപ്പോൾ പിഎസ്ജി എന്ന ക്ലബ്ബിൽ നടന്നുകൊണ്ടിരിക്കുന്നത്.സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, നെയ്മർ ജൂനിയർ എന്നിവർ ക്ലബ്ബിനോട് വിട പറഞ്ഞു കഴിഞ്ഞു. മറ്റു താരങ്ങളായ ലിയാൻഡ്രോ പരെഡസ്,റെനാറ്റൊ സാഞ്ചസ്,സാവി സിമൺസ് എന്നിവരൊക്കെ ക്ലബ്ബ് വിട്ടു കഴിഞ്ഞിട്ടുണ്ട്. ഇനിയും ചില താരങ്ങളെ ഒഴിവാക്കാനുള്ള ശ്രമങ്ങൾ പിഎസ്ജി നടത്തിക്കൊണ്ടിരിക്കുകയാണ്.
ക്ലബ്ബിന്റെ പുതിയ പരിശീലകനായ ലൂയിസ് എൻറിക്കെയുടെ പ്ലാനുകളിൽ ഇടമില്ലാത്ത താരമാണ് മാർക്കോ വെറാറ്റി. അദ്ദേഹത്തോട് പുതിയ ക്ലബ്ബിനെ കണ്ടെത്താൻ ഈ പരിശീലകൻ ആവശ്യപ്പെട്ടിട്ടുണ്ട്. 11 വർഷക്കാലം പിഎസ്ജിയുടെ ഭാഗമായ താരമാണ് വെറാറ്റി.2012-ൽ ക്ലബ്ബിൽ എത്തിയ അദ്ദേഹം ഇപ്പോൾ പിഎസ്ജി വിടാനുള്ള ഒരുക്കത്തിലാണ്.
Understand Qatari side Al Arabi are set to submit an official bid to sign Marco Verratti. Negotiations to enter crucial stages soon. 🇶🇦🇮🇹
— Fabrizio Romano (@FabrizioRomano) August 23, 2023
Verratti agreed terms with Al Hilal in July but no deal between clubs with PSG.
Al Arabi SC now trying to approach Verratti. pic.twitter.com/SUYF17Cvmh
ഖത്തരി ക്ലബ്ബായ അൽ അറബി താരത്തിന് വേണ്ടി ഒരു ഓഫർ പിഎസ്ജിക്ക് നൽകിയിരുന്നു. ആ ഓഫർ പിഎസ്ജി സ്വീകരിച്ചുകൊണ്ട് ഈ ക്ലബ്ബുമായി ഒരു എഗ്രിമെന്റിൽ എത്തിയിട്ടുണ്ട്. പക്ഷേ വെറാറ്റി ഈ വിഷയത്തിൽ തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല എന്നാണ് പ്രമുഖ മാധ്യമമായ ഫൂട്ട് മെർക്കാറ്റൊ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.വെറാറ്റി സമ്മതം മൂളി കഴിഞ്ഞാൽ തീർച്ചയായും അദ്ദേഹം അൽ അറബി എന്ന ഖത്തർ ക്ലബ്ബിൽ എത്തും.
ഏതായാലും അതിന് സാധ്യതകൾ ഏറെയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിന് താരത്തിൽ താല്പര്യമുണ്ടായിരുന്നെങ്കിലും അത് ഫലം കാണാതെ പോവുകയായിരുന്നു. ബ്രസീലിയൻ സൂപ്പർ താരമായ ഫിലിപ്പെ കൂട്ടിഞ്ഞോയും ഖത്തറിൽ എത്തുമെന്നുള്ള റിപ്പോർട്ടുകൾ സജീവമാണ്.ഏതായാലും മിഡിൽ ഈസ്റ്റിലേക്ക് കൂടുതൽ താരങ്ങൾ ഇപ്പോൾ ചേക്കേറി കൊണ്ടിരിക്കുകയാണ്.