വൃത്തികെട്ടവൻമാർ,മെസ്സിയെ അവർ തേജോവധം ചെയ്യുന്നു, ഇന്റർവ്യൂ നിരസിച്ചു : അഗ്വേറോ

കഴിഞ്ഞ റയലിനെതിരെയുള്ള യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സി ഒരു പെനാൽറ്റി പാഴാക്കിയിരുന്നു. റയൽ ഗോൾകീപ്പറായ കോർട്ടുവ മെസ്സിയുടെ പെനാൽറ്റി തടഞ്ഞിടുകയായിരുന്നു. ഇതോടെ വലിയ രൂപത്തിലുള്ള വിമർശനങ്ങളായിരുന്നു മെസ്സിക്ക് ഏൽക്കേണ്ടിവന്നത്.ലെ എക്യുപെ അടക്കമുള്ള ഫ്രഞ്ച് മാധ്യമങ്ങളായിരുന്നു മെസ്സിയെ രൂക്ഷ വിമർശനങ്ങൾക്ക് വിധേയമാക്കിയത്. ആ മത്സരത്തിലെ പ്രകടനത്തിന് മെസ്സിക്ക് ലെ എക്യുപെ നൽകിയ റേറ്റിംഗ് കേവലം മൂന്ന് മാത്രമായിരുന്നു.

ഏതായാലും ഈ വിമർശനങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണിപ്പോൾ മെസ്സിയുടെ സുഹൃത്തും സഹതാരമായിരുന്ന സെർജിയോ അഗ്വേറോ.ഫ്രഞ്ച് മാധ്യമങ്ങളെ വൃത്തികെട്ടവന്മാർ എന്നാണ് അഗ്യൂറോ വിശേഷിപ്പിച്ചത്.മെസ്സിയെ അവർ തേജോവധം ചെയ്യുകയാണെന്ന് ഇദ്ദേഹം ആരോപിച്ചു.അത്കൊണ്ട് തന്നെ തനിക്ക് ഫ്രഞ്ച് മാധ്യമത്തിൽ നിന്നും വന്ന ഇന്റർവ്യൂ താൻ നിരസിച്ചെന്നും അഗ്വേറോ കൂട്ടിച്ചേർത്തു. കഴിഞ്ഞദിവസം ട്വിച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.അഗ്വേറോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” മെസ്സി റയലിനെതിരെയുള്ള മത്സരത്തിൽ മികച്ച രൂപത്തിലാണ് കളിച്ചത്.അദ്ദേഹം ലൈനുകൾ ഭേദിച്ചു.മെസ്സി എന്റെ സുഹൃത്തായത് കൊണ്ടല്ല ഞാനിത് പറയുന്നത്. മറിച്ച് അദ്ദേഹം കഠിനമായ രൂപത്തിൽ കളിച്ചിട്ടുണ്ട്.മത്സരത്തിൽ വളരെയധികം ആക്ടീവുമായിരുന്നു.പക്ഷെ ഫ്രാൻസിൽ മാഗസിനുകളും പത്രമാധ്യമങ്ങളും അദ്ദേഹത്തെ തേജോവധം ചെയ്യുകയാണ്. വൃത്തികെട്ടവന്മാർ.ഒരു ഫ്രഞ്ച് മാഗസിനുമായി ഇന്റർവ്യൂ ചെയ്യാനുള്ള അവസരം എന്നെ തേടിയെത്തിയിരുന്നു.എന്നാൽ ഞാൻ മെസ്സിയോട് പിന്തുണ പ്രകാരം ആ ഇന്റർവ്യൂ നിരസിച്ചു.മെസ്സിക്കെതിരെയുള്ള വിമർശനങ്ങളിൽ ഞാൻ വളരെയധികം ദേഷ്യവാനാണ് ” ഇതാണ് അഗ്വേറോ പറഞ്ഞത്.

ക്ലബ്‌ തലത്തിൽ മെസ്സിക്കൊപ്പം കളിക്കാൻ വേണ്ടിയായിരുന്നു അഗ്വേറോ സിറ്റി വിട്ട് ബാഴ്സയിൽ എത്തിയിരുന്നത്. എന്നാൽ മെസ്സിക്ക് ബാഴ്സ വിടേണ്ടി വന്നു.ഇതിന് ശേഷം ആരോഗ്യ പ്രശ്നങ്ങൾ കാരണം അഗ്വേറോ ഫുട്ബോളിനോട് വിട ചൊല്ലുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *