വിമാനം അടിയന്തരമായി ഇറക്കിയ സംഭവം,ആരാധകർക്ക് നെയ്മറുടെ സന്ദേശം!

കഴിഞ്ഞ ദിവസമായിരുന്നു സൂപ്പർ താരം നെയ്മർ ജൂനിയറുടെ സ്വകാര്യ വിമാനം അടിയന്തരമായി ഇറക്കേണ്ടി വന്നത്.അമേരിക്കയിലെ മിയാമിയിൽ നിന്നും ബ്രസീലിലെ സാവോ പോളോയെ ലക്ഷ്യമിട്ട് പറന്ന വിമാനമായിരുന്നു ഇത്.എന്നാൽ റൊറയ്മയുടെ തലസ്ഥാനമായ ബോവ വിസ്റ്റയിലെ വിമാനത്താവളത്തിൽ അടിയന്തരമായി വിമാനം ഇറക്കുകയായിരുന്നു.

വിന്റ്ശീൽഡിലെ തകരാർ മൂലമായിരുന്നു വിമാനം എമർജൻസി ലാൻഡിംഗ് നടത്തിയത്.നെയ്മർ ജൂനിയർ, അദ്ദേഹത്തിന്റെ ഗേൾ ഫ്രണ്ടായ ബ്രൂണ, സഹോദരി റഫയേല എന്നിവരും ചില സുഹൃത്തുക്കളും വിമാനത്തിലുണ്ടായിരുന്നു. ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

ഏതായാലും ഈ സംഭവവികാസത്തിന് ശേഷം നെയ്മർ ജൂനിയർ തന്റെ ആരാധകർക്ക് സന്ദേശം നൽകിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് നെയ്മർ വിവരങ്ങൾ നൽകിയിട്ടുള്ളത്.എല്ലാം ഓക്കെയാണ് എന്നാണ് നെയ്മർ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എല്ലാവരുടെയും മെസ്സേജുകൾക്ക് ഞാൻ നന്ദി പറയുന്നു. ഇവിടെ എല്ലാം ഓക്കെയാണ്. ഞങ്ങൾ വീട്ടിലേക്ക് പോവുകയാണ്.അതൊരു ചെറിയ ഭയപ്പെടുത്തൽ മാത്രമായിരുന്നു ” ഇതാണ് നെയ്മർ പറഞ്ഞിട്ടുള്ളത്.

ഏതായാലും ബാക്കിയുള്ള വെക്കേഷൻ ജന്മനാടായ ബ്രസീലിലായിരിക്കും നെയ്മർ ജൂനിയർ ചിലവഴിക്കുക.

Leave a Reply

Your email address will not be published. Required fields are marked *