വിധിയെഴുതിയത് ഷൂട്ടൗട്ട്, നാലാമത്തെ കിരീടവും കൈവിടാതെ പിഎസ്ജി
കോപ്പേ ഡി ലാലിഗ ഫൈനലിൽ ലിയോണിനെ തകർത്തു കൊണ്ട് പിഎസ്ജിക്ക് കിരീടം. ഇന്നലെ നടന്ന മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ലിയോണിനെ പിഎസ്ജി കീഴടക്കിയത്. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകൾക്കും ഗോളുകൾ ഒന്നും തന്നെ നേടാനാവാതെ വന്നതോടെ വിധിനിർണയം പെനാൽറ്റിയിലേക്ക് നീളുകയായിരുന്നു. ആദ്യത്തെ അഞ്ച് കിക്കുകളും ഇരുടീമുകളും വലയിലെത്തിച്ചപ്പോൾ ലിയോണിന്റെ ആറാമത്തെ കിക്ക് എടുത്ത ബെർട്രാന്റ് ട്രവോറക്ക് പിഴക്കുകയായിരുന്നു. താരത്തിന്റെ കിക്ക് നവാസ് തടുത്തിടുകയായിരുന്നു. പിഎസ്ജിയുടെ ആറാമത്തെ കിക്ക് എടുത്ത പാബ്ലോ സറാബിയ ലക്ഷ്യം കണ്ടതോടെ കിരീടം പിഎസ്ജിയുടെ പക്കലിൽ എത്തി.
Já virou rotina é sempre assim 🎶🎵 pic.twitter.com/e6sWgnsTIz
— Neymar Jr (@neymarjr) August 1, 2020
ഇകാർഡി-ഡി മരിയ – നെയ്മർ ത്രയമായിരുന്നു പിഎസ്ജിയുടെ ആക്രമണനിരയെ നയിച്ചത്. പലപ്പോഴും ഗോളിന് തൊട്ടടുത്ത് വരെ എത്തിയെങ്കിലും ലിയോൺ ഗോൾകീപ്പർ ആന്റണി ലോപ്പസിന്റെ മിന്നും സേവുകൾ പിഎസ്ജി ഗോൾ നേടുന്നതിൽ നിന്നും തടഞ്ഞു വെക്കുകയായിരുന്നു. അതേസമയം പിഎസ്ജിയുടെ പ്രമുഖതാരങ്ങൾ പരിക്കേറ്റ് കളം വിട്ടതും ക്ലബിന് തിരിച്ചടിയായി. ഇകാർഡി, കുറസാവ, സിൽവ എന്നിവരൊക്കെ തന്നെയും പരിക്കേറ്റ് കളം വിടുകയായിരുന്നു. അധികസമയത്ത് ലിയോൺ താരം റഫയെൽ റെഡ് കാർഡ് കണ്ട് പുറത്തു പോയെങ്കിലും മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രമേ ബാക്കിയുണ്ടായിരുന്നോള്ളൂ എന്നത് ലിയോണിന് ആശ്വാസമായി. എന്നാൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ലിയോണിന് പിഴക്കുകയായിരുന്നു. ഈ സീസണിലെ നാലാം കിരീടമാണ് നെയ്മറും സംഘവും നേടുന്നതു. ലീഗ് വൺ, സൂപ്പർ കപ്പ്, ഫ്രഞ്ച് കപ്പ് എന്നിവ മുൻപേ തന്നെ പിഎസ്ജി ഷെൽഫിൽ എത്തിച്ചിരുന്നു.
— Paris Saint-Germain (@PSG_inside) July 31, 2020