വളരെ ബുദ്ധിമുട്ടേറിയ ലീഗാണ് ലീഗ് വൺ, അഡാപ്റ്റാവാൻ സമയം ആവിശ്യമാണ്: എംബപ്പേ!

ലീഗ് വണ്ണിലെ 18-ആം റൗണ്ട് പോരാട്ടത്തിൽ കരുത്തരായ പിഎസ്ജിയുടെ എതിരാളികൾ മൊണാക്കോയാണ്. വരുന്ന ഞായറാഴ്ച്ച രാത്രി ഇന്ത്യൻ സമയം 1:15-ന് പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് മത്സരം നടക്കുക.

ഈ മത്സരത്തിനു മുന്നോടിയായി പിഎസ്ജിയുടെ സൂപ്പർതാരമായ കിലിയൻ എംബാപ്പെ അവരുടെ ഒഫീഷ്യൽ വെബ്സൈറ്റിന് ഒരു അഭിമുഖം നൽകിയിരുന്നു.ലീഗ് വണ്ണിന്റെ ക്വാളിറ്റിയെ കുറിച്ചായിരുന്നു എംബപ്പേ ഇതിൽ പ്രധാനമായും സംസാരിച്ചിരുന്നത്.വളരെ ബുദ്ധിമുട്ടേറിയ ലീഗാണ് ലീഗ് വണ്ണന്നും മത്സരങ്ങൾ അത്കൊണ്ട് തന്നെ അഡാപ്റ്റാവാൻ സമയം ആവശ്യമായി വരുമെന്നാണ് എംബപ്പേ അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ പ്രമുഖ മാധ്യമമായ എഎസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“വളരെ ബുദ്ധിമുട്ടുള്ള ലീഗാണ് ലീഗ് വൺ. വളരെ ഫിസിക്കലാണ്.അസാമാന്യമായ ഇന്റൻസിറ്റി ഓരോ മത്സരങ്ങൾക്കുമുണ്ട്.സ്ട്രോങ്ങ്‌ ടാക്കിളുകൾ ഉണ്ടാവാം.അതിനെ മറികടക്കുക എന്നുള്ളത് എളുപ്പമല്ല.പക്ഷേ ഈ വർഷം ടോപ് ഫുട്ബോൾ ആണ്. കഴിഞ്ഞ വർഷങ്ങളേക്കാൾ കണ്ണിന് കുളിർമയേകുന്ന മത്സരങ്ങൾ ഇത്തവണയുണ്ട്.പക്ഷേ വളരെയധികം ഫിസിക്കലും വളരെയധികം ടാക്റ്റിക്കലുമായ ഒരു ലീഗ് ആണിത്.ഞങ്ങൾക്ക് കുറച്ച് അഡാപ്റ്റേഷൻ നടക്കാനുണ്ട് എന്നുള്ളത് സത്യമാണ്. ഞങ്ങളിൽ ചില താരങ്ങൾ ലീഗ് വണ്ണിനെ അറിയാത്തവരാണ്.അതിനർത്ഥം അഡാപ്റ്റാവാൻ കുറച്ചു സമയം ആവിശ്യമാണ് എന്നുള്ളതാണ്. പക്ഷേ ഞങ്ങൾ ശരിയായ പാതയിലാണ് എന്നാണ് ഞാൻ കരുതുന്നത് ” എംബപ്പേ പറഞ്ഞു.

നിലവിൽ ലീഗ് വണ്ണിൽ പിഎസ്ജിയുടെ ടോപ് സ്‌കോറർ എംബപ്പേയാണ്.7 ഗോളുകളും 8 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *