ലോകത്തെ ഏറ്റവും മികച്ച താരം : ലയണൽ മെസ്സിക്ക് നന്ദി പറഞ്ഞ് അൽ ഖലീഫി.

സൂപ്പർ താളം ലയണൽ മെസ്സി ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയോട് വിട പറഞ്ഞിരുന്നു. രണ്ട് വർഷത്തെ കോൺട്രാക്ട് പൂർത്തിയാക്കി കൊണ്ടാണ് മെസ്സി പിഎസ്ജിയോട് വിട പറഞ്ഞത്.അവസാന നാളുകൾ മെസ്സിയെ സംബന്ധിച്ചിടത്തോളം കഠിനമായിരുന്നു.ക്ലബ്ബിൽ നിന്നും ലയണൽ മെസ്സിക്ക് ഒരു വിലക്ക് നേരിടേണ്ടി വന്നിരുന്നു. മാത്രമല്ല പിഎസ്ജി ആരാധകർ മെസ്സിയെ കൂവി വിളിക്കുകയും ചെയ്തിരുന്നു.

ഏതായാലും ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ പിഎസ്ജിയുടെ പ്രസിഡന്റായ നാസർ അൽ ഖലീഫി ലയണൽ മെസ്സിയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. രണ്ടു വർഷക്കാലം പിഎസ്ജിയിൽ ചിലവഴിച്ചതിന് നന്ദി പറയുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. ലോകത്തെ ഏറ്റവും മികച്ച താരമാണ് ലയണൽ മെസ്സി എന്നും ഖലീഫി കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ ആദ്യം ലയണൽ മെസ്സിയോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു. ലോകത്തെ ഏറ്റവും മികച്ച താരമാണ് അദ്ദേഹം.ഫുട്ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് മെസ്സി. മെസ്സി ഞങ്ങൾക്ക് നൽകിയതും മെസ്സി ഈ ക്ലബ്ബിന് വേണ്ടി ചെയ്തു തന്നതും എല്ലാം അതിശയകരമായ കാര്യങ്ങളാണ്.അദ്ദേഹത്തോടൊപ്പം രണ്ട് മനോഹരമായ വർഷങ്ങൾ ചിലവഴിക്കാൻ കഴിഞ്ഞു ” ഇതാണ് പിഎസ്ജിയുടെ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.

പിഎസ്ജി വിട്ട ലയണൽ മെസ്സി പിന്നീട് അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിലേക്കാണ് ചേക്കേറിയിട്ടുള്ളത്. അധികം വൈകാതെ തന്നെ അദ്ദേഹത്തിന്റെ അരങ്ങേറ്റം മിയാമിയിൽ നടന്നേക്കും.വളരെ മോശം പ്രകടനമാണ് സമീപകാലത്ത് ഇന്റർ മിയാമി പുറത്തെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *