ലോകത്തിലെ മികച്ച താരമാണ് നെയ്മർ, എംബാപ്പെ പറയുന്നു!

കഴിഞ്ഞ ദിവസമായിരുന്നു പിഎസ്ജി സൂപ്പർ താരം നെയ്മർ ജൂനിയർ ക്ലബ്ബിൽ തന്നെ തുടരുമെന്ന് പ്രഖ്യാപിച്ചത്. കൂടാതെ തന്റെ സഹോദരനായ എംബാപ്പെയും ഇവിടെയുണ്ടാവുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി നെയ്മർ അറിയിച്ചിരുന്നു. ഇപ്പോഴിതാ നെയ്മറെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് സഹതാരമായ എംബാപ്പെ. ലോകത്തിലെ ഏറ്റവും മികച്ച താരമാണ് നെയ്മർ എന്നാണ് എംബാപ്പെ അഭിപ്രായപ്പെട്ടത്. കൂടാതെ തങ്ങളുടെ പ്രൊജക്റ്റിന്റെ ഹൃദയഭാഗമാണ് നെയ്മറെന്നും താൻ ഇവിടെ ഒരു സഹായി മാത്രമാണ് എന്നുമാണ് എംബാപ്പെ അറിയിച്ചത്. കഴിഞ്ഞ ദിവസം ഫ്രാൻസ് ഫുട്ബോളിനോട് സംസാരിക്കുകയായിരുന്നു എംബാപ്പെ.

” എല്ലാ കാര്യങ്ങളും എങ്ങനെ ചെയ്യണമെന്ന് നെയ്മർക്കറിയാം.ലോകത്തിലെ ഏറ്റവും മികച്ച താരമാണ് അദ്ദേഹം.അദ്ദേഹം പിഎസ്ജിയിൽ എത്തിയപ്പോൾ തന്നെ അദ്ദേഹത്തെ കൊണ്ട് എല്ലാം കഴിയുമെന്ന് ഞങ്ങൾക്ക്‌ മനസ്സിലായിരുന്നു.5-0 ക്ക്‌ ജയിക്കുന്ന സമയത്ത് മാത്രം ഗോൾ നേടി ആഘോഷിക്കുന്ന ഒരാൾ അല്ല അദ്ദേഹം.0-0 എന്ന സ്‌കോറിൽ നിൽക്കുമ്പോഴും ഒരുപാട് ചെയ്യാൻ സാധിക്കുന്ന ഒരാളാണ് അദ്ദേഹം.നെയ്മർക്ക്‌ എല്ലാ കാര്യത്തെ കുറിച്ചും മനസ്സിലാവും. അദ്ദേഹം എല്ലാത്തിനെ കുറിച്ച് ബോധവാനുമാണ്.പെട്ടന്ന് തന്നെ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള താരമാണ് അദ്ദേഹം.മികച്ച താരങ്ങൾക്ക്‌ ഒപ്പം കളിക്കാൻ കഴിയും എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഞങ്ങളുടെ കാര്യത്തിൽ അത് സത്യമായി.ഞങ്ങളുടെ പ്രൊജക്റ്റിന്റെ ഹൃദയഭാഗമാണ് നെയ്മർ. ഞാൻ അദ്ദേഹത്തെ സഹായിക്കാനാണ് ഇവിടെയുള്ളത് ” എംബാപ്പെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *