ലൂയിസ് സുവാരസിനെ സ്വന്തമാക്കി ഫ്രഞ്ച് വമ്പന്മാർ !

കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്താൻ ഫ്രഞ്ച് വമ്പൻമാരായ ഒളിമ്പിക് മാഴ്സെക്ക് സാധിച്ചിരുന്നു.പിഎസ്ജിക്ക് പിറകിൽ രണ്ടാം സ്ഥാനത്തായിരുന്നു മാഴ്സെ ലീഗ് വണ്ണിൽ ഫിനിഷ് ചെയ്തിരുന്നത്.എന്നാൽ സീസണിന് ശേഷം ക്ലബ്ബിന്റെ അർജന്റൈൻ പരിശീലകനായ ജോർഗെ സാംപോളി ക്ലബ്ബ് വിട്ടിരുന്നു. പിന്നീട് ക്രൊയേഷൻ പരിശീലകനായ ഇഗോർ ടുഡോറിനെ മാഴ്സെ നിയമിക്കുകയും ചെയ്തിരുന്നു.

ഏതായാലും മുന്നേറ്റ നിരയിലേക്ക് പുതിയ ഒരു താരത്തെ സ്വന്തമാക്കാൻ ഇപ്പോൾ ഒളിമ്പിക് മാഴ്സെക്ക് സാധിച്ചിട്ടുണ്ട്. ഗ്രനാഡയുടെ കൊളംബിയൻ സ്ട്രൈക്കറായ ലൂയിസ് സുവാരസിനെയാണ് ഒളിമ്പിക് മാഴ്സെ ടീമിലേക്ക് എത്തിച്ചിട്ടുള്ളത്.ഒളിമ്പിക് മാഴ്സെയും ഗ്രനാഡയും ഇക്കാര്യം ഒഫീഷ്യലായി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

24 കാരനായ സുവാരസ് ഉടൻതന്നെ മെഡിക്കൽ പൂർത്തിയാക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. എന്നാൽ കരാറിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.2019/20 സീസണിൽ സ്പാനിഷ് സെക്കൻഡ് ടീമായ സരഗോസക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ സുവാരസിന് സാധിച്ചിരുന്നു. 19 ഗോളുകൾ താരം നേടിയതോടെ അന്ന് തന്നെ താരത്തെ മാഴ്സെ ലക്ഷ്യം വെച്ചിരുന്നു.

കഴിഞ്ഞ സീസണിൽ ഗ്രനാഡക്ക് വേണ്ടി 37 മത്സരങ്ങളിൽ നിന്ന് എട്ടു ഗോളുകളും 4 അസിസ്റ്റുകളും കരസ്ഥമാക്കിയിരുന്നു.എന്നാൽ ഗ്രനാഡ തരം താഴ്ത്തപ്പെട്ടതോടെ താരത്തെ ക്ലബ്ബ് വിൽക്കുകയായിരുന്നു. കൊളംബിയയുടെ ദേശീയ ടീമിന് വേണ്ടി നാലു മത്സരങ്ങളും ലൂയിസ് സുവാരസ് കളിച്ചിട്ടുണ്ട്. ഏതായാലും താരത്തിന്റെ വരവ് ഗുണകരമാവുമെന്ന് തന്നെയാണ് ഒളിമ്പിക് മാഴ്സെ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *