ലീഗ് വൺ ഒരുപാട് പുരോഗതി പ്രാപിച്ചു,കാരണം പിഎസ്ജി : മെസ്സി!

ഈ സീസണിലായിരുന്നു ലയണൽ മെസ്സി ലാലിഗ വിട്ടു കൊണ്ട് ലീഗ് വണ്ണിലേക്ക് എത്തിയത്.മെസ്സിയെ സംബന്ധിച്ചിടത്തോളം ലീഗ് വണ്ണിൽ അഡാപ്റ്റാവാൻ അദ്ദേഹത്തിന്റെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇപ്പോഴും ലീഗ് വണ്ണിൽ വലിയൊരു മികവ് അവകാശപ്പെടാൻ മെസ്സിക്കായിട്ടില്ല.14 മത്സരങ്ങളിൽ നിന്ന് 2 ഗോളുകളും 7 അസിസ്റ്റുകളുമാണ് മെസ്സിയുടെ സമ്പാദ്യം.

ഏതായാലും ലീഗ് വണ്ണിനെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങളിപ്പോൾ മെസ്സി പങ്കുവെച്ചിട്ടുണ്ട്.അതായത് കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ ലീഗ് വൺ ഒരുപാട് പുരോഗതി പ്രാപിച്ചു എന്നാണ് മെസ്സിയുടെ കണ്ടെത്തൽ. ഓരോ മത്സരവും വിജയിക്കാൻ ബുദ്ധിമുട്ടേറി വരുന്നുണ്ടെന്നും മെസ്സി കൂട്ടിച്ചേർത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ക്ലബ്ബിന്റെ ഒഫീഷ്യൽ മാഗസിനോട് സംസാരിക്കുകയായിരുന്നു മെസ്സി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഈ ലീഗ് ഈ കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ ഒരുപാട് പുരോഗതി പ്രാപിച്ചിട്ടുണ്ട്.അതിന് പിഎസ്ജി നൽകിയ സംഭാവനകൾ വളരെ വലുതാണ്.ലീഗ് വണ്ണിന്റെ വിസിബിലിറ്റി ലോകം മുഴുവനും വ്യാപിപ്പിച്ചത് പിഎസ്ജിയാണ്.ഇന്ന് ലീഗ് വൺ വളരെ ശക്തമായഒരു കോമ്പിറ്റീഷനാണ്.അതായത് ഏത് ടീമും നിങ്ങളെ തോൽപ്പിക്കാനും വേദനിപ്പിക്കാനും കഴിവുള്ളവരാണ്.ഫ്രഞ്ച് ചാമ്പ്യൻഷിപ്പ് ഒരു ബാലൻസ്ഡ് കോമ്പിറ്റീഷനായി വളരുന്നത് ഞാൻ കണ്ടു.ഇന്ന് ഇവിടെ ഓരോ മത്സരങ്ങളും വിജയിക്കുക എന്നുള്ളത് കൂടുതൽ കൂടുതൽ ബുദ്ധിമുട്ടായി വരുന്നു ” ഇതാണ് മെസ്സി പറഞ്ഞിട്ടുള്ളത്.

ഇനി പിഎസ്ജിയുടെ അടുത്ത ലീഗ് വൺ മത്സരം നാന്റെസിനെതിരെയാണ്.നാളെ രാത്രി ഇന്ത്യൻ സമയം 1:30-ന് നാന്റെസിന്റെ മൈതാനത്ത് വെച്ചാണ് ഈ ഒരു മത്സരം നടക്കുക.ഈ മത്സരത്തിൽ മെസ്സി ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *