ലീഗ് വണ്ണിൽ മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കി മെസ്സി.

ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു പിഎസ്ജി ആങ്കേഴ്സിനെ പരാജയപ്പെടുത്തിയത്.കിലിയൻ എംബപ്പേയായിരുന്നു രണ്ട് ഗോളുകളും നേടിയത്. ലയണൽ മെസ്സി ഒരു അസിസ്റ്റ് കരസ്ഥമാക്കിയിരുന്നു.

ഇതോടുകൂടി മെസ്സി ചില നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. അതായത് ഫ്രഞ്ച് ലീഗിൽ 15 ഗോളുകളും 15 അസിസ്റ്റുകളും പൂർത്തിയാക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.ലീഗ് ണ്ണിന്റെ ചരിത്രത്തിൽ മൂന്നാമത്തെ താരമാണ് ഒരു സീസണിൽ 15 ഗോളുകളും 15 അസിസ്റ്റുകളും പൂർത്തിയാക്കുന്നത്.മുമ്പ് ഹസാർഡ്,എംബപ്പേ എന്നിവരാണ് ഈ നേട്ടം കരസ്ഥമാക്കിയിട്ടുള്ളത്.

മറ്റൊരു കണക്ക് ഈ ലീഗ് വണ്ണിൽ ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബ്യൂഷൻസ് നേടിയ താരവും മെസ്സിയാണ്. 30 ഗോൾ പങ്കാളിത്തങ്ങളാണ് മെസ്സി സ്വന്തമാക്കിയിട്ടുള്ളത്. ഫ്രഞ്ച് ലീഗിലെ മറ്റാർക്കും തന്നെ ഇത്രയധികം ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാൻ ഈ സീസണിൽ കഴിഞ്ഞിട്ടില്ല.

മാത്രമല്ല യൂറോപ്പിലും മെസ്സി തന്നെയാണ് ഒന്നാമൻ. യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ കളിക്കുന്ന താരങ്ങളിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ വഹിച്ചത് മെസ്സിയാണ്.രാജ്യത്തിനും ക്ലബ്ബിനും വേണ്ടി ആകെ 60 ഗോളുകളിൽ മെസ്സി തന്നെ പങ്കാളിത്തം അറിയിച്ചിട്ടുണ്ട്. ചുരുക്കത്തിൽ യുവ താരങ്ങളെയെല്ലാം ഒരു വശത്തേക്ക് മാറ്റിനിർത്തിക്കൊണ്ട് ലയണൽ മെസ്സി തന്റെ ജൈത്രയാത്ര തുടരുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *