ലീഗ് വണ്ണിലെ കണക്കുകൾ കൊണ്ട് പിഎസ്ജി ആരാധകരുടെ വായടപ്പിച്ച് മെസ്സി!

ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പിഎസ്ജി നീസിനെ പരാജയപ്പെടുത്തിയത്.മത്സരത്തിൽ മെസ്സി മികച്ച പ്രകടനം നടത്തി.ഒരു ഗോളും ഒരു അസിസ്റ്റുമാണ് മെസ്സി നേടിയിട്ടുള്ളത്. തുടർച്ചയായ രണ്ട് പരാജയങ്ങൾക്ക് ശേഷമാണ് ഇപ്പോൾ പിഎസ്ജി വിജയ വഴിയിൽ തിരിച്ചെത്തുന്നത്.

കഴിഞ്ഞ മത്സരത്തിനിടെ ലയണൽ മെസ്സിയെ പിഎസ്ജി ആരാധകർ തന്നെ കൂവി വിളിച്ചിരുന്നു. അതിനെതിരെ വലിയ വിമർശനങ്ങളായിരുന്നു പിഎസ്ജി ആരാധകർക്ക് ഏൽക്കേണ്ടി വന്നിരുന്നത്. എന്നാൽ പ്രകടനം കൊണ്ടാണ് ഇപ്പോൾ മെസ്സി ഇതിനൊക്കെ മറുപടി നൽകിയിട്ടുള്ളത്.ലീഗ് വണ്ണിൽ മെസ്സിയുടെ ആധിപത്യമാണ് നമുക്ക് കാണാൻ കഴിയുന്നത്.

അതായത് ആകെ 25 മത്സരങ്ങളാണ് ഫ്രഞ്ച് ലീഗിൽ മെസ്സി കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 14 ഗോളുകളും 14 അസിസ്റ്റുകളും പൂർത്തിയാക്കാൻ കഴിഞ്ഞു. ആകെ 28 ഗോൾ പങ്കാളിത്തങ്ങൾ.ലീഗ് വണ്ണിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ ഉള്ള താരം ലയണൽ മെസ്സിയാണ്.ഏറ്റവും കൂടുതൽ അസിസ്റ്റുകൾ ഉള്ള താരവും മെസ്സി തന്നെയാണ്.

ചുരുക്കത്തിൽ 35 കാരനായ ലയണൽ മെസ്സിയുടെ അസാമാന്യ പ്രകടനമാണ് നമുക്കിപ്പോൾ കാണാൻ കഴിയുന്നത്. സ്വന്തം ആരാധകർ വേട്ടയാടുന്ന മെസ്സി തന്നെയാണ് ടീമിനെ മുന്നോട്ടു കൊണ്ടുപോകുന്നത് എന്നുള്ള കാര്യം ആരാധകർ വിസ്മരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *